അമേരിക്കൻ വാർത്ത

ഫൊക്കാന യൂത്ത് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 7-ന്; ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേക വേദി

പെന്‍സില്‍വാനിയ: ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 7-ന് കല്‍ഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഓഗസ്റ്റ് 6 മുതല്‍ 9 വരെ നടക്കുന്ന കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ യൂത്ത് ഫെസ്റ്റിവലില്‍ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളില്‍ നിന്നുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കും.

എലക്യൂഷന്‍ (പ്രസംഗം), ലൈറ്റ് മ്യൂസിക്, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നീ മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസംഗ മത്സരം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും. മത്സരത്തിന്റെ വിഷയങ്ങള്‍ കണ്‍വെന്‍ഷന് രണ്ട് ആഴ്ച മുമ്പ് പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 6 മുതല്‍ 11 വയസ്സ് വരെയും 12 മുതല്‍ 18 വയസ്സ് വരെയും പ്രായപരിധിയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ലൈറ്റ് മ്യൂസിക് മത്സരത്തിനും മൂന്ന് മിനിറ്റ് സമയപരിധിയാണുള്ളത്. ക്ലാസിക്കല്‍ നൃത്തത്തിന് നാല് മിനിറ്റും സിനിമാറ്റിക് ഡാന്‍സിന് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ കഴിവുകള്‍ അവതരിപ്പിക്കുന്നതിനായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ടെന്നും അഡിഷണല്‍ ജോയിന്റ് ട്രഷറും  യൂത്ത് ഫെസ്റ്റിവലിന്റെ ചെയര്‍പേഴ്‌സണും ആയ മില്ലി ഫിലിപ്പ്, കോഓര്‍ഡിനേറ്റര്‍ സുഷമ പ്രവീണ്‍, കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ ലൂയിസ്, ലിസ ബാബു, സന്തോഷ് എബ്രഹാം, സോണി അമ്പൂക്കന്‍, സുബി ബാബു, ഉഷ ജോര്‍ജ്, സരൂപ അനില്‍, മേരിക്കുട്ടി മൈക്കിള്‍, മേരി ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

താഴെ കാണുന്ന ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
 https://forms.gle/ZzUDPQAXHVyGrND66

മലയാളി യുവതലമുറയുടെ കലാ-സാഹിത്യ പ്രതിഭകള്‍ക്ക് വേദിയൊരുക്കുന്ന ഈ യുവജനോത്സവം ഫൊക്കാന കണ്‍വെന്‍ഷന്റെ ശ്രദ്ധേയ പരിപാടികളിലൊന്നാകുമെന്ന കാര്യത്തില്‍ സംശയമില്ലന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

  • Report ശ്രീകുമാര്‍ ഉണ്ണിത്താന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...