അമേരിക്കൻ വാർത്ത

ടീം പ്രോമീസ് ഫോമായ്ക്ക് ഡിട്രോയിറ്റില്‍ വിവിധ മലയാളി അസോസിയേഷനുകളുടെ ഊഷ്മള സ്വീകരണം

ഡിട്രോയിറ്റ്:: അമേരിക്കന്‍ മലയാളികളുടെ ആശയും അഭിലാഷവുമായ ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജസ്വലമായ തുടര്‍ച്ച മുദ്രാവാക്യമാക്കി 2026-’28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന ‘ടീം പ്രോമീസ് ഫോമാ’യ്ക്ക് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, കേരള ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫോമായുടെ സ്ഥാപക നേതാവായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാര്‍ത്ഥികള്‍ വിവിധ സംഘടനാ ഭാരവാഹികളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളര്‍ച്ചയെക്കുറിച്ചും തങ്ങള്‍ ആവിഷ്‌കരിക്കുന്ന സ്വപ്ന പദ്ധതികള്‍ സംബന്ധിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 12-ാം തീയതി വൈകിട്ട് 7 മണിക്ക് ഡിട്രോയിറ്റിലുള്ള ഒഥന്റിക്ക ഇന്ത്യന്‍ ക്വസിനില്‍ സംഘടിപ്പിക്കപ്പെട്ട സ്വീകരണ യോഗത്തില്‍ ടീം പ്രോമീസ്,. വരുന്ന രണ്ട് കൊല്ലം നടപ്പാക്കാന്‍ പോകുന്ന വിദ്യാ ജ്യോതി സ്‌കോളര്‍ഷിപ്പ്, ആര്‍ദ്രം കാന്‍സര്‍ പ്രോജക്ട്, കേരള പഠന പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളെപ്പറ്റി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ് വിവരിച്ചു.

അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായയുള്ള ‘വിദ്യാജ്യോതി’ ഫോമാ 2026-2028 എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് സ്വരൂപിക്കുന്നതാണ്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മലയാള വിഭാഗവും കേരളാ യൂണിവേഴ്‌സിറ്റിയുമായി മലയാള ഭാഷാ പഠനം സംബന്ധിച്ച കേരള പഠന പദ്ധതിക്കും  ടീം പ്രോമീസ് ഫോമാ ലക്ഷ്യമിടുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിക്കൊണ്ടുള്ള ആര്‍ദ്രം കാന്‍സര്‍ കെയര്‍ പദ്ധതിയാണ് മറ്റൊന്ന്. പ്രസ്തുത പദ്ധതി കേരളത്തിലെ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കും. കാന്‍സര്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ആവിഷ്‌കരിക്കുകയെന്ന് മാത്യു വര്‍ഗീസ് പറഞ്ഞു.

ടീം പ്രോമീസ് ഫോമായുടെ ഭാവനാപൂര്‍ണമായ പദ്ധതികളെ യോഗം പ്രശംസിച്ചു. യോഗത്തില്‍ ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ തോമസ് കര്‍ത്തനാള്‍, ഇലക്ഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍ മാത്യു ചെരുവില്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി ആലപ്പാട്ട്, കേരള ക്ലബ് പ്രസിഡന്റ് സുജിത്ത് നായര്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ജെയ്‌സ് മാത്യു, അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി സാജന്‍ കണിയോടിക്കല്‍, കേരള ക്ലബ് മുന്‍ പ്രസിഡന്റ് ജോളി ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.വി.പി ആയി മല്‍സരിക്കുന്ന ബാബു കുര്യനും നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മല്‍സരിക്കുന്ന രാജേഷ് കുട്ടിക്കും വുമണ്‍സ് ഫോറത്തിലേയ്ക്ക് മല്‍സരിക്കുന്ന സുമിനി ജോര്‍ഡനും (ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ വിമണ്‍സ് ഫോറം പ്രസിഡന്റ്) യോഗം എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

മാത്യു വര്‍ഗീസിന് പുറമെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന അനു സ്‌കറിയ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിനോയ് തോമസ്, ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഫോമായ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയതിന് ടീം പ്രോമീസ് ഏവര്‍ക്കും നന്ദി പറഞ്ഞു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...