അമേരിക്കൻ വാർത്തകായികം

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബിന്റെ ഫിഫ 2026 ഇസ്‌പോർട്സ് ടൂർണമെന്റ് ഐസ്‌ബ്രേക്കർ ആവേശോജ്വലമായി

സൗത്ത് ഫ്ലോറിഡ: ലോകകപ്പ് 2026ന്റെ ആവേശം ആഘോഷിക്കുന്നതിനായി കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ് സംഘടിപ്പിച്ച ഫിഫ  2026  ഇസ്‌പോർട്സ്  ടൂർണമെന്റ് ഐസ്‌ബ്രേക്കർ വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. ഫുട്ബോൾ പ്രേമികളായ യുവാക്കളെയും കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന ഈ പരിപാടി വിനോദത്തിന്റെയും സൗഹൃദത്തിന്റെയും മത്സരാത്മകതയുടെയും മികച്ച സംഗമമായി മാറി.

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ്  പ്രസിഡന്റ്  ജിലൻ ജോഷിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രതീക്ഷകൾക്കപ്പുറം വിജയകരമായി മാറി. പരിപാടിയുടെ ആസൂത്രണം, രൂപകൽപ്പന, നടത്തിപ്പ് എന്നിവ യൂത്ത് ക്ലബ് അംഗങ്ങൾ തന്നെ ഏറ്റെടുത്തത് അവരുടെ നേതൃത്വപാടവവും സംഘടനയോടുള്ള പ്രതിബദ്ധതയും സമൂഹത്തിനും സംഘടനയ്ക്കും അവർ നൽകുന്ന പ്രാധാന്യവും എടുത്തുകാട്ടുന്നതായി.

യൂത്ത് ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകി കേരളസമാജം പ്രസിഡന്റ് ശ്രീ. നോയൽ മാത്യുയും സെക്രട്ടറി ശ്രീ. സഞ്ജയ് നടുപ്പറമ്പിലും ഒപ്പമുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി ശ്രീ. ദീപക് ഗോപാലകൃഷ്ണൻ പരിപാടിയുടെ ഏകോപന ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും ആവശ്യമായ സാങ്കേതിക പിന്തുണ നൽകുകയും ചെയ്തു.

തന്റെ അധ്യക്ഷപ്രസംഗത്തിൽ യൂത്ത് ക്ലബ് പ്രസിഡന്റ് ജിലൻ ജോഷിയുടെ നേതൃപാടവത്തെയും മറ്റ് യൂത്ത് ക്ലബ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തെയും പ്രസിഡന്റ്  നോയൽ മാത്യു പ്രത്യേകം അഭിനന്ദിച്ചു. യുവജനങ്ങളുടെ ഈ വേറിട്ട ആശയത്തിനും മുന്നോട്ടുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും കേരളസമാജത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

കേരളസമാജം സ്പോർട്സ് കോർഡിനേറ്റർ ശ്രീ. വിബിൻ വിൻസന്റ്, കമ്മിറ്റി അംഗം ശ്രീ. ബിജു ബെനിയാം എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്ത് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി. കൂടാതെ എല്ലാ കമ്മിറ്റി അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും യൂത്ത് ക്ലബിന്റെ നൂതനവും സമയോചിതവുമായ ആശയങ്ങൾക്ക് ശക്തിപകർന്നു. ഇതിലൂടെ പരിപാടിയെ വൻ വിജയമാക്കി മാറ്റാൻ സംഘാടകർക്കു സാധിച്ചു.

2026 ജൂൺ 13-ന് ഡേവിയിലെ ക്നാനായ കത്തോലിക് കമ്യൂണിറ്റി സെന്റർ ( 14790 SW 24th Street, Davie. Fl) -ൽ നടന്ന മത്സരത്തിൽ PS5 കോൺസോളുകൾ ഉപയോഗിച്ച് ലീഗ് + നോക്ക്ഔട്ട് എന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റ് സൗഹൃദപരമായ മത്സരവീര്യവും കായികമനോഭാവവും പ്രകടമാക്കിയ വേദിയായി മാറി.

മത്സരത്തിൽ റീസ് മാത്യു  ഒന്നാം സമ്മാനവും മാത്യു ജോമി  രണ്ടാം സമ്മാനവും കരസ്ഥമാക്കി. യൂത്ത് ക്ലബ് പ്രസിഡന്റ് ജിലൻ ജോഷി പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കേരളസമാജം സ്പോർട്സ് കോർഡിനേറ്റർ ശ്രീ. വിബിൻ വിൻസന്റ് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.

ലോകകപ്പ് 2026നെ വരവേൽക്കുന്ന ആദ്യഘട്ട ആഘോഷമായി സംഘടിപ്പിച്ച ഈ പരിപാടി കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ യുവജനശക്തിയുടെയും സംഘാടന മികവിന്റെയും മറ്റൊരു മികച്ച ഉദാഹരണമായി മാറി. യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും പുതുമയാർന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനുമുള്ള കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ സാമൂഹിക പ്രതിബദ്ധത ഈ പരിപാടിയിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ്...

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക...

അമേരിക്കൻ വാർത്ത

‘ടീം പ്രോമീസ് ഫോമാ’യ്ക്ക് ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേല്‍പ്പ്‌

ചിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി...