അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഗ്രീൻ കാർഡ് അനിശ്ചിതത്വങ്ങളും യുഎസ് ജീവിതവും; പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് ദമ്പതികൾ

ഒരു ദശാബ്ദത്തിലേറെക്കാലം അമേരിക്കയിൽ വിജയകരമായ കരിയറും ജീവിതവും കെട്ടിപ്പടുത്ത ശേഷം, പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. വെറുമൊരു ഔദ്യോഗിക യാത്രയിലും ഒരു സ്റ്റാർട്ടപ്പ് ആശയത്തിലും തുടങ്ങിയ ഈ ചിന്ത, ഒടുവിൽ അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച വലിയൊരു തീരുമാനമായി മാറുകയായിരുന്നു. നീണ്ട ഇമിഗ്രേഷൻ ക്യൂകളും അനിശ്ചിതത്വങ്ങളും ഉപേക്ഷിച്ച്, ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിൽ ഒരു പുതിയ തുടക്കത്തിനായി അവർ എത്തി.

ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം ‘മൗറി ലിവിങ്’ എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായ ആസ്ത ചതുർവേദി ആണ് തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ഈ തീരുമാനം പെട്ടെന്നെടുത്ത ഒന്നല്ലെന്നും, വർഷങ്ങളായുള്ള അനിശ്ചിതത്വങ്ങളുടെ ഫലമാണെന്നും അവർ വ്യക്തമാക്കുന്നു. ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങൾ ഏകദേശം 15 വർഷത്തോളം ചെലവഴിച്ചു. എന്നാൽ അവിടെ സ്ഥിരതാമസമാക്കുന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല’, ആസ്ത പറഞ്ഞു.

ബിഗ് ടെക് കമ്പനികൾ, മക്കിൻസി, റിപ്പിൾ തുടങ്ങിയ പ്രമുഖ ആഗോള സ്ഥാപനങ്ങളിൽ മികച്ച കരിയറും സ്ഥിരതയുള്ള വരുമാനവും ഉണ്ടായിരുന്നിട്ടും, ഗ്രീൻ കാർഡ് ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പ് ഇവരെ വല്ലാതെ അലട്ടിയിരുന്നു. ഭർത്താവിന്റെ അപേക്ഷ 2015–ലും ആസ്തയുടേത് 2020–ലും സമർപ്പിച്ചതാണെങ്കിലും, യുഎസിലെ ദീർഘകാല താമസത്തിനുള്ള അനിശ്ചിതത്വം ഇവരിൽ വലിയ മാനസിക സമ്മർദമാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഇവർ ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്.

2024ൽ ഇന്ത്യയിലേക്ക് നടത്തിയ ഒരു യാത്രയാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ പുതിയ സ്റ്റാർട്ടപ്പ് സംരംഭത്തിനായി ഒരു ചീഫ് ടെക്നോളജി ഓഫിസറെ കണ്ടെത്താനാണ് ആസ്ത ഇന്ത്യയിലെത്തിയത്. ആ സമയത്ത്, ഇന്ത്യയിൽ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് ഒരു കുടുംബാംഗം നൽകിയ അപ്രതീക്ഷിത നിർദേശമാണ് ഇന്ത്യയിലേക്ക് താമസം മാറാൻ ഇവരെ പ്രേരിപ്പിച്ചത്. വർഷങ്ങളായി യുഎസിനെ തങ്ങളുടെ സ്ഥിരം താവളമായി കണ്ടിരുന്ന ദമ്പതികൾ, ഇതോടെ ഇന്ത്യയിലേക്ക് മാറുന്നതിനെക്കുറിച്ച് ആഴത്തിൽ ആലോചിക്കാൻ തുടങ്ങി.

തുടർന്ന് നടന്നത് കൃത്യമായ ആസൂത്രണത്തോടെയുള്ള ഒരു സ്ഥലംമാറ്റമായിരുന്നു. ഉത്തരവാദിത്തങ്ങൾ ഇരുവരും പങ്കിട്ടെടുത്തു. ആസ്ത ഇൻഷുറൻസും ഔദ്യോഗിക പേപ്പർവർക്കുകളും കൈകാര്യം ചെയ്തപ്പോൾ വീട് മാറ്റവും മറ്റ് സ്ഥലംമാറ്റ ലോജിസ്റ്റിക്സ് കാര്യങ്ങളും ഭർത്താവ് വിജയകരമായി പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി സാൻ ഫ്രാൻസിസ്കോയിലുണ്ടായിരുന്ന തങ്ങളുടെ ആഡംബര വീട് ഏകദേശം 2.3 ദശലക്ഷം ഡോളറിന് (ഏകദേശം 19 കോടിയിലധികം രൂപ) അവർ വിറ്റു. മാസങ്ങൾക്കുള്ളിൽ ബെംഗളൂരുവിലേക്ക് മാറിയ അവർ, തുടക്കത്തിൽ വാടകയ്ക്കാണ് താമസിച്ചതെങ്കിലും പിന്നീട് അവിടെ സ്വന്തമായി ഒരു വീട് വാങ്ങുകയും ചെയ്തു.

പുതിയ മാറ്റം ആവേശകരമായിരുന്നെങ്കിലും, ചില കാര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുത്തു എന്ന് ദമ്പതികൾ സമ്മതിക്കുന്നു. ശക്തമായ പ്രഫഷനൽ അവസരങ്ങൾ ഉണ്ടെങ്കിലും ദൈനംദിന ഔദ്യോഗിക സംവിധാനങ്ങള്‍ ഇന്ത്യയിൽ മന്ദഗതിയിലാണെന്ന് ഇവർ അവകാശപ്പെടുന്നു. ബിസിനസുകളും ബാങ്ക് അക്കൗണ്ടുകളും ആരംഭിക്കുന്നതിനുള്ള സങ്കീർണമായ പേപ്പർവർക്കുകളും ഗരത്തിലെ കനത്ത ട്രാഫിക്കും തിരക്കും വെല്ലുവിളിയായിരുന്നു. ഇതിനായി മുഴുവൻ സമയ ഡ്രൈവറെ നിയമിക്കേണ്ടി വന്നു. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന വീട്ടുജോലി സഹായങ്ങളും മകളുടെ മികച്ച സ്കൂൾ വിദ്യാഭ്യാസവും കുട്ടികൾക്ക് അനുകൂലമായ അന്തരീക്ഷവും ഇന്ത്യയുടെ പോസീറ്റീവ് വശങ്ങളാണെന്ന് ഇവർ വ്യക്തമാക്കുന്നു.

ഏറ്റവും പ്രധാനമായി, നാട്ടിൽ തിരിച്ചെത്തിയതോടെ ശക്തമായ ഒരു സാമൂഹിക ബന്ധവും സുഹൃദ്‌വലയവും വളരെ പെട്ടെന്ന് തന്നെ കെട്ടിപ്പടുക്കാൻ അവർക്ക് സാധിച്ചു. ‘നമ്മുടെ ജീവിതത്തെ ശരിക്കും സ്വാധീനിക്കുന്നത് നമുക്ക് ചുറ്റുമുള്ള സമൂഹമാണ്’, സൗഹൃദങ്ങളെയും സാമൂഹിക വലയങ്ങളെയും കുറിച്ച് ആസ്ത കൂട്ടിച്ചേർത്തു.

അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളുടെ അനിശ്ചിതത്വവും ഇന്ത്യയിൽ വർധിച്ചുവരുന്ന വൻ അവസരങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ മടങ്ങിവരവ് തങ്ങൾക്ക് ശരിയായ തീരുമാനമായിരുന്നുവെന്ന് ഈ ദമ്പതികൾ വിശ്വസിക്കുന്നു. സ്വന്തം ഭാവിയിൽ പൂർണമായ നിയന്ത്രണബോധത്തോടെ, തങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്ടിൽ സ്വന്തം നിബന്ധനകൾക്കനുസരിച്ച് ജീവിതം പുനർനിർമിക്കുകയാണ് ഇവർ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തസിനിമ

കണ്‍വെന്‍ഷനില്‍ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയില്‍ അവസരം

ന്യൂയോര്‍ക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫൊക്കാന 2026 കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പശ്ചിമേഷ്യൻ സംഘർഷം: യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചു; കരാർ വെള്ളിയാഴ്ച

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി....

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

കപട സംഹിതകൾക്കുവേണ്ടി കൊടുവാളെടുത്തവരിൽ നിന്ന് അനുഭവിച്ച യാതനകൾ വിവരിച്ച് പ്രൊഫ. ടി.ജെ. ജോസഫ്; കേരള സെന്ററിൽ ആദരിച്ചു

അറ്റുപോകാത്ത ഓർമ്മകൾ’ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആത്മകഥയുടെ രചയിതാവും തൊടുപുഴ ന്യൂമാൻ കോളേജ്...

അമേരിക്കൻ വാർത്ത

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണ വാര്‍ഷികം ടൊറന്റോയില്‍ ആഘോഷിച്ചു

ടൊറന്റോ: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍...