അമേരിക്കൻ വാർത്ത

ആത്മീയതയുടെ വിജയഗാഥയായി ഫാ. സാം കുട്ടപ്പശേരിയും ഫാ. മൈക്കിള്‍ ജെയിംസും അഭിഷിക്തരായി

ന്യൂജേഴ്‌സി: ഭൗതികതയുടെ നാട്ടിൽ ആത്മീയതയുടെ വിജയഗാഥയായി ഫാ. സാം കുട്ടപ്പശേരിയും ഫാ. മൈക്കിള്‍ ജെയിംസും ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൽ നിന്നും കൈവയ്പ് ഏറ്റു വാങ്ങി പൗരോഹിത്യ ശുശ്രുഷ  എന്ന ദൗത്യത്തിലേക്ക് ചുവടു വച്ചു. കാൽ നൂറ്റാണ്ട് മുൻപ് രൂപം കൊണ്ട ചിക്കാഗോ രൂപതയിൽ ദൈവവിളിക്കു മുന്നിൽ സ്വയം അർപ്പിക്കുവാൻ സന്നദ്ധരായ യുവാക്കളുടെ പ്രതിനിധികളായി  പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ഇടവകയിലെ അൾത്താരയിൽ ഇരുവരും പ്രതിജ്ഞാബദ്ധരായി പ്രണാമം അർപ്പിച്ച ധന്യ നിമിഷണത്തിനു സാക്ഷികളാകാൻ  മുൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും  വൻ ജനാവലിയും എത്തി.

അപൂർവമായി മാത്രം നടക്കുന്ന പൗരോഹിത്യ അഭിഷേക ചടങ്ങ്,  പങ്കെടുത്ത എല്ലാവർക്കും അനുഗ്രഹപൂര്ണമായ അനുഭവമായി. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ  അനുഭൂതി.   അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി  യൂവാക്കൾ മുൻപും പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ടെങ്കിലും  ഒരേ ഇടവകയിൽ നിന്നുള്ള രണ്ട് മലയാളി കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾ ഒരുമിച്ച് വൈദികരാകുന്നത് ഇതാദ്യമാണ്.  സഭയുടെ ചരിത്രത്തിലെ അനുഗ്രഹം നിറഞ്ഞ നിമിഷവും.

നിരവധി വൈദികരും കന്യാസ്ത്രികളും മുഖ്യധാരയിൽ നിന്നുള്ളവരും ചടങ്ങിനെത്തി. ബിഷപ്പാകും മുൻപ്  മാർ ജോയി ആലപ്പാട്ട് വൈദികനായി സേവനമനുഷ്ഠിച്ച പാറ്റേഴ്‌സൻ  ഇടവകയിൽ നിന്ന് രണ്ടു പേർ  ഒരേ ദിവസം വൈദികരാകുന്നത് അദ്ദേഹത്തിന്റെ ആത്മീയ ശുശ്രുഷക്കും ലഭിച്ച അംഗീകാരമായി. അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് ബാലന്മാറീ അദ്ദേഹം തന്നെ   വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.

അഭിഷേക ചടങ്ങ് മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അനുഗ്രഹത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായി.   രൂപതയുടെ കീഴിലുള്ള  പ്രഥമ ഇടവകകളിലൊന്നാണ്   സെന്റ് ജോർജ് ദേവാലയം.

നാളെ  (ജൂണ്‍ 14 ഞായറാഴ്ച)  രാവിലെ 9:30 ന് ഫാ. സാം കുട്ടപ്പശേരിയും 11:30-ന് ഫാ. മൈക്കിള്‍ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതോടെ രണ്ടു വൈദികരുടെ സേവനം കൂടി സഭാമക്കൾക്ക്   ലഭ്യമാകുന്നു.

ഫാ.  സാം കുട്ടപ്പശേരി ന്യൂ ജേഴ്സി റഡ്ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി.  കേരളത്തില്‍ തൃശൂര്‍ മാള വലിയപറമ്പ് കുരുവിലശ്ശേരി ഇടവക അംഗങ്ങളായ  റോബി – സിസി ദമ്പതികളുടെ മകനാണ്. സഹോദരി രേഷ്മ അലക്‌സ്.

ഫാ.  മൈക്കിള്‍ ജെയിംസ് ന്യൂ ജേഴ്സി കാള്‍ഡ്വെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് ഇല്ലിനോയ്സ് മന്‍ഡലൈന്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഇടവക അംഗങ്ങളായ  ജെയിംസ് – ഷേര്‍ളി ദമ്പതികളുടെ മകനാണ്. സഹോദരി ബെറ്റ്‌സി ജെയിംസ്.

ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരായ ലിന്റോ മാത്യു, വിന്‍സെന്റ് തോട്ടുമാരി, ചാള്‍സ് ചാക്കോ, കൂടാതെ ഇടവക കമ്മറ്റി അംഗങ്ങള്‍, ഡെലിക്‌സ് ടി അലക്‌സ്  തുടങ്ങിയവരുടെ  നേതൃത്വത്തില്‍ അനേകം വാളന്റിയേഴ്സ് അടങ്ങുന്ന വിവിധ കമ്മറ്റികളുടെ സഹായത്തോടെ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...