അമേരിക്കൻ വാർത്തചരമം

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും  പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബെത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്റ്‌ ) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നതാണ്. എല്ലാ ഭാഷ സ്നേഹികളും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗത ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി, ഡോ. ദർശന മനയത്തു ശശി പറഞ്ഞു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...