അമേരിക്കൻ വാർത്ത

ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ധ്യാനം നടത്തി

ഡാളസ്: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ജൂൺ 11 വ്യാഴം മുതൽ 14 ഞായർ വരെ. ഫാ. കെവിൻ മുണ്ടയ്ക്കൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ ബലിയർപ്പണത്തോടെ ധ്യാനത്തിന് തുടക്കമായി. ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പ്രാർത്ഥനാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ബ്രദർ: റെജി , ഡോ . ജെറിൻ,ഡോ. തെരേസ എന്നിവർ വിവിധ ബൈബിൾ വിഷയങ്ങളെ ആസ്പദമാക്കി ചിന്തകൾ പങ്കുവെയ്ക്കും. ഹെസ്കൂൾ വിദ്യാർത്ഥികൾ മുതൽ 25 വയസ്സ് വരെ ഉള്ള യുവജനങ്ങളാണ് ഈ ധ്യാനത്തിൽ പങ്കെടുക്കുന്നത്. ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽ നിന്നും മീഷനിൽ നിന്നും 90 യുവജനങ്ങൾ പങ്കെടുക്കുന്നു.. ഡാളസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാവരെയും ഹൃദ്യമായി സ്വീകരിച്ചു. 

ഡാളസ്സ് ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ എല്ലാം ഒരുക്കങ്ങളും നടത്തപ്പെട്ടു.. Sr.സവിത , Sr.ജോബി എന്നിവരും സന്നിഹിതരായിരുന്നു യുവജനങ്ങൾക്കായ് നടത്തപ്പെടുന്ന ധ്യാനത്തിന്റെ വിജയത്തിനും പരിശുദ്ധാൽമാ അഭിഷേകത്തിനുമായി പ്രത്യേകം പ്രാർത്ഥന ഗ്രൂപ്പ് രൂപീകരിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...