അമേരിക്കൻ വാർത്ത

പ്രായോഗിക ആത്മീയതയിലൂടെ സമാധാനവും സന്തോഷവും: ഡാളസില്‍ പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുന്നു

ഡാളസ്: ‘പ്രായോഗിക ആത്മീയത: സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി’  എന്ന പ്രമേയത്തില്‍ ബ്രഹ്‌മാകുമാരീസ് ഡാളസ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വരും ഞായറാഴ്ച (ജൂണ്‍ 14) വൈകുന്നേരം 3:30 മുതല്‍ 5:30 വരെ (CST) പൈലറ്റ് പോയിന്റിലുള്ള തപസ്യ ധാം റിട്രീറ്റ് ഹോമില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്.

വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഒരു പാനല്‍ ചര്‍ച്ചയും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബിബിസി റേഡിയോ പ്രസന്ററും ഇന്റര്‍ഫെയ്ത്ത് മിനിസ്റ്ററുമായ ഫിലിപ്പ ബ്ലാക്ഹാം ചര്‍ച്ച നിയന്ത്രിക്കും.

റവ. ഡെബ്ര ലൗഡിന്‍-മക്കാന്‍(ഓര്‍ഡെയ്ന്‍ഡ് മിനിസ്റ്റര്‍, നോര്‍ത്തേണ്‍ ടെക്‌സസ്),ഹാദി ജവാദ് (പ്രസിഡന്റ്, ഹ്യൂമന്‍ റൈറ്റ്‌സ് ഡാളസ്).ഇമാം മര്‍സൂഖ് അബ്ദുല്‍ ജാമി (പ്രസിഡന്റ് & ഇന്റര്‍ഫെയ്ത്ത് ലീഡര്‍, ഗ്ലോബല്‍ റിലീജിയസ് അഫയേഴ്‌സ്.)ഫെയ് ലെയ്ന്‍ (ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് & ചീഫ് ഇന്‍സ്പിരേഷന്‍ ഓഫീസര്‍, താങ്ക്‌സ് ഗിവിങ് ഫൗണ്ടേഷന്‍.)പോളിന്‍ ഹെന്റി( സ്പിരിച്വല്‍ കെയര്‍ മാനേജര്‍ & ചാപ്ലിന്‍, മെത്തഡിസ്റ്റ് സെലീന മെഡിക്കല്‍ സെന്റര്‍)എന്നിവരാണ് മുഖ്യാതിഥികളും പാനല്‍ അംഗങ്ങളും:

ഈ പരിപാടി തികച്ചും സൗജന്യമാണ്. ചടങ്ങിന് ശേഷം എല്ലാവര്‍ക്കും അത്താഴവും ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷന്‍: പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://tinyurl.com/tdpsp26 എന്ന ലിങ്ക് വഴിയോ പോസ്റ്ററിലെ QR കോഡ് സ്‌കാന്‍ ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 972-254-5562 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ഒരു സമൂഹ നിര്‍മ്മിതിക്കായുള്ള ബ്രഹ്‌മാകുമാരീസിന്റെ സൗജന്യ കമ്മ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...