അമേരിക്കൻ വാർത്ത

അമേരിക്കയില്‍ തിരുവചന സംഗീത-പ്രഭാഷണ പര്യടനത്തിന് ഡോ. സണ്ണി സ്റ്റീഫന്‍ എത്തുന്നു

കോട്ടയം: ലോക സമാധാനം, കുടുംബമൂല്യങ്ങള്‍, ആത്മീയ സംഗീതം എന്നിവയുടെ പ്രചാരകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ഡോ. സണ്ണി സ്റ്റീഫന്‍ 2026 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ അമേരിക്കയില്‍ വിപുലമായ  തിരുവചന സംഗീത-പ്രഭാഷണ പര്യടനം നടത്തുന്നു

”Lay Apostolic Journey – On Earth as it is in Heaven’ എന്ന സന്ദേശവുമായി നടക്കുന്ന ഈ പര്യടനത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ദേവാലയങ്ങള്‍, ക്രൈസ്തവ സംഘടനകള്‍, സംഗീതസംഗമങ്ങള്‍, കുടുംബസമ്മേളനങ്ങള്‍ എന്നിവയില്‍ അദ്ദേഹം പങ്കെടുക്കും.

45 വര്‍ഷത്തിലേറെയായി ഗാനരചന, സംഗീത ശുശ്രൂഷ, കുടുംബ കൗണ്‍സിലിംഗ്, സമാധാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സജീവമായ ഡോ. സണ്ണി സ്റ്റീഫന്‍, സഭാഗായകര്‍ക്കും സംഗീതാസ്വാദകര്‍ക്കും ആത്മീയ സംഗീതത്തിന്റെ ആഴവും പ്രായോഗിക അനുഭവങ്ങളും പങ്കുവെക്കും. വചന സംഗീതശുശ്രൂഷയുടെ പ്രാധാന്യം, ആരാധനയിലെ സംഗീതത്തിന്റെ പങ്ക്, കുടുംബജീവിതത്തിലെ മൂല്യങ്ങള്‍, സമൂഹനിര്‍മാണത്തില്‍ വിശ്വാസത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുക.

വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനം, സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പ്രവര്‍ത്തിച്ചു വരുന്ന ഡോ. സണ്ണി സ്റ്റീഫന്‍, നിരവധി ഗാനങ്ങള്‍ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുള്ള പ്രമുഖ സംഗീത സംവിധായകനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഗാനങ്ങളും നിരവധി രാജ്യങ്ങളിലെ മലയാളി സമൂഹത്തിനിടയില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന ഈ പര്യടനത്തിന്റെ ഭാഗമായി സംഗീത സമ്മേളനങ്ങള്‍, ആത്മീയ നവീകരണ യോഗങ്ങള്‍, യുവജന സംഗമങ്ങള്‍, കുടുംബ കൗണ്‍സിലിംഗ് സെഷനുകള്‍, സമാധാന സന്ദേശ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കപ്പെടും.

പര്യടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടി ബുക്കിംഗുകള്‍ക്കുമായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.


Report സ്‌നേഹ സാബു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...