അമേരിക്കൻ വാർത്ത

ചിക്കാഗോ എക്യൂമെനിക്കല്‍ ഫാമിലി നൈറ്റ്

എക്യൂമെനിക്കല്‍ കൗണ്‍സില്‍ കേരള ചര്‍ച്ചസ് ഇന്‍ ചിക്കാഗോ ഫാമിലി നൈറ്റ് ചാരിറ്റി ഡിന്നര്‍ & എന്റര്‍ടൈന്‍മെന്റ്  പ്രോഗ്രാം ജൂണ്‍ 6th ശനിയാഴ്ച വൈകുന്നേരം ബെല്‍വുഡ്  സീറോ മലബാര്‍ ഹാളില്‍ വച്ച് സമചിത്തമായി നടത്തപെട്ടു. ഡിന്നറിന് ശേഷം, ചിക്കാഗോ  ചെണ്ട ക്ലബ്ബിന്റെ നാദ സ്വര ഭംഗിയാല്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ചു.

മുഖ്യാതിഥി  മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍- കാനഡ ഭദ്രാസനത്തിന്റെ ബിഷപ്പ് Rt. Rev. Dr. എബ്രഹാം മാര്‍ പൗലോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.  ഈ കൗണ്‍സില്‍ നല്‍കുന്ന എല്ലാ സ്‌പോര്‍ട്‌സ്- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് ബിഷപ്പ് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.  തുടര്‍ന്ന് നടന്ന മീറ്റിങ്ങില്‍ ആത്മീക വഴിപാടിലേക്ക് വേര്‍തിരിച്ച്  നയിച്ച തന്റെ മക്കളുടെ മാതാപിതാക്കളെ  ആദരിക്കുന്ന അധ്വിതീയതമായഅവസരം, ഏറ്റെവും മനോഹരവും ശ്ലാഹനീയവും എന്ന് ബിഷപ്പ് അറിയിച്ചു.

എക്യൂമെനിക്കല്‍ ചിക്കാഗോ കൗണ്‍സിലിന്റെ രക്ഷാധികാരികളായി മാര്‍ അങ്ങാടിയത്, മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ സസ്‌നേഹം പ്രവര്‍ത്തിക്കുന്നു.

ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ  സുഖകരമായ നടത്തിപ്പിലേക്ക് റവ. ഫാദര്‍ ജോയ്‌സ് പാപ്പന്‍- ചെയര്‍പേഴ്‌സണ്‍, സിബിള്‍ ഫിലിപ്പ്- കണ്‍വീനര്‍, ജോണ്‍സണ്‍ വള്ളിയില്‍- പ്രോഗ്രാം കോഡിനേറ്റര്‍, റെവ്. ബിജു യോഹന്നാന്‍- പ്രസിഡന്റ്, ബെഞ്ചമിന്‍ തോമസ്- സെക്രട്ടറി, മറ്റ് പല കമ്മിറ്റികളും  ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഈ മീറ്റിങ്ങില്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി $8000 ഡോളര്‍, ട്രഷറര്‍ ജേക്കബ് ജോര്‍ജ്,  മുഖ്യാതിഥി  പൗലോസ് എപ്പിസ്‌കോപ്പ മുഖാന്തരം ഇടവകകള്‍ക്ക് കൈമാറി.

തദവസരത്തില്‍ തന്റെ മക്കളെ ദൈവവേലയ്ക്കായി സമര്‍പ്പിച്ച എല്ലാ മാതാപിതാക്കളെയും പ്രത്യേകിച്ച് സന്നിധരായ 10 മാതാപിതാക്കളെ ബിഷപ്പ് എബ്രഹാം മാര്‍ പൗലോസ്  പൊന്നാട അണിയിച്ച് ആദരിച്ചു.

തുടര്‍ന്ന് നടന്ന 11 പള്ളികളുടെ നയന മനോഹരമായ അരങ്ങുകള്‍ സദസ്സിന് കുളിര്‍മയേകി.  എക്യൂമെനിക്കല്‍ ബിസിനസ് മീറ്റിംഗ്,  പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീ. ജോണ്‍സണ്‍ വള്ളിയില്‍ നിയന്ത്രിക്കുകയും, Mrs.അക്ഷ എബ്രഹാം, Miss. ക്രിസ്റ്റീന്‍ ഫിലിപ്പ് എന്റര്‍ടൈന്‍മെന്റ് കാര്യ പരിപാടികള്‍ക്ക് അവതാരകരും ആയിരുന്നു.

കടന്നുവന്ന ഏവര്‍ക്കും ഡിന്നര്‍ ഒരുക്കിയിരുന്നു.  പ്രാര്‍ത്ഥന ആശിര്‍വാദത്തിന് ശേഷം ചടങ്ങുകള്‍ക്ക്  വിരാമമിട്ടു.

Report ജോണ്‍സണ്‍ വള്ളിയില്‍, Dn. കുര്യന്‍ ജോര്‍ജ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...