അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന്റെ വിനോദയാത്ര; പോർട്ട്‌ലാൻഡ്, മെയിൻ സൗഹൃദസംഗമമായി

ഫിലഡൽഫിയ / പോർട്ട്‌ലാൻഡ്, മെയിൻ: വേൾഡ് മലയാളീ കൌൺസിൽ (WMC), ഫിലഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഈ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി  സംഘടിപ്പിച്ച വിനോദയാത്ര ആവേശകരമായ അനുഭവമായി. ഫിലഡൽഫിയയിൽ നിന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ തീരദേശ സൗന്ദര്യത്തിന് പേരുകേട്ട മെയിൻ സംസ്ഥാനത്തെ Portland നഗരത്തിലേക്കായിരുന്നു യാത്ര.
മെയിൻ സംസ്ഥാനത്തിലെ പ്രശസ്തമായ കാസ്കോ ബേയുടെ (Casco Bay) മനോഹരമായ സമുദ്രക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പോർട്ട്‌ലാൻഡിൽ നിന്ന് പീക്സ് ഐലൻഡിലേക്കുള്ള ഫെറി യാത്ര അംഗങ്ങൾക്ക് അവിസ്മരണീയ അനുഭവമായി. ഏകദേശം 17 മിനിറ്റ് ദൈർഘ്യമുള്ള ഫെറി യാത്രയ്ക്കിടെ കാസ്കോ ബേയുടെ മനോഹരമായ സമുദ്രക്കാഴ്ചകളും ദ്വീപുകളുടെ പ്രകൃതി ഭംഗിയും അംഗങ്ങൾക്ക് അപൂർവ അനുഭവമായി. കുടുംബാംഗങ്ങൾ ചിത്രങ്ങൾ പകർത്തിയും പരസ്പരം സൗഹൃദം പങ്കുവെച്ചും യാത്ര ആസ്വദിച്ചു. പീക്സ് ഐലൻഡിലെ സന്ദർശനത്തിനിടെ അംഗങ്ങൾ ദ്വീപിന്റെ പ്രകൃതി സൗന്ദര്യവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിച്ചു.


ശനിയാഴ്ച വൈകുന്നേരം അലൗട്ടെ ബീച്ച് റിസോർട് ഹോട്ടലിന്റെ മീറ്റിംഗ് ഹാളിൽ വച്ച് സംഘടിപ്പിച്ച കുടുംബസംഗമവും മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങളും പരിപാടിക്ക് കൂടുതൽ മിഴിവേകി. പ്രൊവിൻസിന്റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗവും ചെയർപേഴ്സൺ അജി പണിക്കർ ആശംസാ പ്രസംഗവും നടത്തി. ഇരുവരും എല്ലാവര്ക്കും മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേയുടെ ആശംസകൾ അറിയിച്ചു. ന്യൂയോർക്ക് പ്രൊവിൻസിൽനിന്നും ഈ വിനോദ യാത്രയിൽ പങ്കെടുത്ത പ്രസിഡന്റ് ശ്രീമതി ഡോളമ്മ പണികരോടും വൈസ് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മയോടുമുള്ള  പ്രത്യേക സ്നേഹവും നന്ദിയും യോഗമധ്യേ ഭാരവാഹികൾ അറിയിച്ചു. ശ്രീമതി ഡോളമ്മ പണിക്കർ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേയുടെ ആശംസകൾ അറിയിച്ചുകൊണ്ട് സന്ദേശം നൽകി. ഫിലാഡൽഫിയ പ്രൊവിൻസിന്റെ വൈസ് പ്രസിഡന്റ് തോമസ്കുട്ടി വര്ഗീസ്, ട്രെഷറർ അമ്മാൾ ജോർജ്, പ്രോഗ്രാം കോഓർഡിനേറ്റർ ഷൈലാ രാജൻ എന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രൊവിൻസ് ട്രെഷറർ അമ്മാൾ ജോർജ്‌ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. 

പ്രവാസി മലയാളി സമൂഹത്തിനിടയിലെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ  അറിയിച്ചു. പുതിയ അംഗങ്ങൾക്കും പഴയ അംഗങ്ങൾക്കും പരസ്പരം കൂടുതൽ അടുത്തറിയാനും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ഈ യാത്ര സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതോടൊപ്പം ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് മാറി സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താൻ ഈ യാത്ര സഹായിച്ചു എന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു. പിക്നിക്കിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളും വീട്ടിൽ തയ്യാറാക്കിയ പലഹാരങ്ങളും ഭക്ഷണവും കൊണ്ടുവന്നു.  ആ രുചികരമായ ഭക്ഷണങ്ങൾ എല്ലാവരും ചേർന്ന് പങ്കുവെച്ച് ആസ്വദിച്ചത് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു.
പ്രൊവിൻസിന്റെ ചെയർപേഴ്സൺ ശ്രീമതി അജി പണിക്കരും പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീമതി ഷൈലാ രാജനും ഈ വിനോദയാത്രയുടെ സംഘടകർ ആയിരുന്നു. സംഘാടകരുടെ  മികച്ച ക്രമീകരണവും അംഗങ്ങളുടെ സജീവ പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് കാരണമായതായി ഭാരവാഹികൾ അറിയിച്ചു. വിവിധ പ്രായത്തിലുള്ള 50-ലധികം അംഗങ്ങൾ പിക്‌നിക്കിൽ പങ്കെടുത്തു. 

രണ്ടുദിവസത്തെ സന്തോഷനിമിഷങ്ങൾക്കും മധുരസ്മരണകൾക്കും ശേഷം അംഗങ്ങൾ ഫിലഡൽഫിയയിലേക്ക് മടങ്ങിയപ്പോൾ, ഈ യാത്ര വെറും വിനോദപരിപാടിയല്ലാതെ സൗഹൃദത്തിന്റെയും കുടുംബബന്ധങ്ങളുടെയും ആഘോഷമായി മാറിയെന്ന അഭിപ്രായമാണ് എല്ലാവരും പങ്കുവെച്ചത്.

Report ലൂക്കോസ് മാത്യു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...