അമേരിക്കൻ വാർത്ത

അനു സ്കറിയ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യവും രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സാമൂഹിക-സംഘടനാ പ്രവർത്തന പരിചയവും ഉള്ള അനു സ്കറിയ, ഫോമാ (FOMAA) 2026–2028 കാലയളവിലേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ നാമനിർദ്ദേശപത്രിക ഔദ്യോഗികമായി സമർപ്പിച്ചു.

ന്യൂയോർക്ക് മെട്രോ റീജിയൻ കൺവെൻഷൻ കിക്ക്-ഓഫിന്റെയും FOMAA New York Metro Region സംഘടിപ്പിച്ച Regional Convention – Family Fest ’26-ലെയും സ്ഥാനാർത്ഥി സംവാദ പരിപാടിക്ക് ശേഷമാണ്   അനു സ്കറിയ തന്റെ നാമനിർദ്ദേശപത്രിക ഇലക്ഷൻ കമ്മീഷണർ മാത്യു ജോഷ്വക്ക്  (ബോബി)  സമർപ്പിച്ചത്.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, മുൻ ഫോമാ പ്രസിഡന്റ് ജോൺ ഊരാളിൽ, മുൻ ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ, ന്യൂയോർക്ക് മെട്രോ റീജിയൻ നേതാക്കളായ ജെയിംസ് മാത്യു, ജിബി മാത്യു, ഫിലിപ്പ് മഠത്തിൽ , എംപയർ റീജിയൻ പ്രതിനിധി മോളമ്മ വർഗീസ്, MAP-യുടെ മുൻ പ്രസിഡന്റും നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റീ  അംഗവുമായ തോമസ് ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

ടീം പ്രോമിസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി മാത്യു വർഗീസ്, ട്രഷറർ സ്ഥാനാർത്ഥി ബിനോയ് തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോൺസൺ വി. ജോസഫ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി രേഷ്മ രഞ്ജൻ, ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി ടിറ്റോ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാമനിർദ്ദേശ സമർപ്പണ വേളയിൽ സന്നിഹിതരായ നേതാക്കളും പ്രവർത്തകരും അനു സ്കറിയയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ചു.

മാത്യു വർഗീസിന്റെ നേതൃത്വത്തിലുള്ള ടീം പ്രോമിസിന്റെ ഭാഗമായാണ് അനു സ്കറിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുക, അംഗസംഘടനകളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക, യുവജന-വനിതാ നേതൃത്വ വികസനം പ്രോത്സാഹിപ്പിക്കുക, അംഗസംഘടനകളെ കൂടുതൽ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ടീം പ്രോമിസിന്റെ പ്രധാന സ്ഥാനാർഥികളിലൊരാളാണ് അദ്ദേഹം.

നേതാക്കളും അംഗങ്ങളും തനിക്കു നൽകിയ  പിന്തുണയ്ക്കു ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സുതാര്യത, ഉത്തരവാദിത്വം, വിശ്വാസ്യത, സേവന മനോഭാവം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഫോമയെ കൂടുതൽ ശക്തവും ജനകീയവുമായ സംഘടനയാക്കി വളർത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.

യുവജനങ്ങൾക്കും വനിതകൾക്കും കൂടുതൽ നേതൃത്വ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അംഗസംഘടനകൾ തമ്മിലുള്ള ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ദേശീയ നേതൃത്വവും അംഗസംഘടനകളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനു സ്കറിയ, 26 വർഷത്തിലേറെയായി ഇൻഫർമേഷൻ ടെക്നോളജി (IT) രംഗത്ത് പ്രവർത്തിച്ചുവരുന്നു . സാങ്കേതിക രംഗത്തെ വിപുലമായ അനുഭവസമ്പത്ത് ഫോമയുടെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ദേശീയ നേതൃത്വവും അംഗസംഘടനകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഫോമയും അംഗസംഘടനകളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമവും സുതാര്യവും സജീവവുമാക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംഘടനയുടെ വിവിധ തലങ്ങളിലുള്ള അംഗങ്ങളെ കൂടുതൽ അടുത്ത് ബന്ധിപ്പിക്കുന്നതിലും വിവരവിനിമയം സുഗമമാക്കുന്നതിലും സാങ്കേതിക വിദ്യ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MAP-ലും ഫോമയിലും നിരവധി നേതൃത്വ ചുമതലകൾ വിജയകരമായി വഹിച്ചിട്ടുള്ള അനു സ്കറിയ, ഫോമാ യൂത്ത് ഫോറം ചെയർമാൻ, നാഷണൽ കപ്പിൾസ് ഷോ കോർഡിനേറ്റർ, ഫോമാ ഇലക്ഷൻ കമ്മീഷണർ തുടങ്ങിയ വിവിധ ദേശീയ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020–2022 കാലഘട്ടത്തിൽ ഫോമയുടെ ദേശീയ യൂത്ത് ഫോറം പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുന്നതിലും യുവജന നേതൃത്വ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

2021-ൽ ഫോമയുടെ നേതൃത്വത്തിൽ അമേരിക്കയിലെ മലയാളി സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾഫ് ടൂർണമെന്റുകളിൽ ഒന്നിന് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. 2024-ൽ ഫോമാ ഇലക്ഷൻ കമ്മീഷണറായി സുതാര്യവും വിശ്വാസ്യതയുള്ളതുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2025-ൽ വിദ്യാർത്ഥികൾക്കായുള്ള “ഫോമാ സമ്മർ ടു കേരള” പദ്ധതിയുടെ ദേശീയ ചെയർമാനായും സേവനം അനുഷ്ഠിച്ചു.

സാമൂഹികവും മതപരവുമായ മേഖലകളിലും സജീവ സാന്നിധ്യമായ അനു സ്കറിയ, കോവിഡ് മഹാമാരിക്കാലത്ത് ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ഭക്ഷണവും PPE കിറ്റുകളും എത്തിക്കുന്നതിനും സൗജന്യ കോവിഡ് വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി. നിലവിൽ മാർത്തോമാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ റീജിയണൽ സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു.

അനു സ്കറിയയുടെ സ്ഥാനാർഥിത്വം അദ്ദേഹത്തിന്റെ ദീർഘകാല സംഘടനാ-സാമൂഹിക പ്രവർത്തനങ്ങളുടെ സ്വാഭാവിക തുടർച്ചയായാണ് സമൂഹം വിലയിരുത്തുന്നത്. ജനങ്ങളെ ഒന്നിപ്പിക്കുന്ന നേതാവെന്ന നിലയിൽ അറിയപ്പെടുന്ന അദ്ദേഹം, ഭിന്നതകളേക്കാൾ ഐക്യത്തിനും സഹകരണത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിത്വമാണ്. യുവജന നേതൃത്വ വികസനം, വനിതാ പങ്കാളിത്തം, ശക്തമായ സംഘടനാ ബന്ധങ്ങൾ, തന്ത്രപരമായ ആസൂത്രണം, അച്ചടക്കമുള്ള പ്രവർത്തനരീതി എന്നിവയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ മുഖമുദ്രകൾ.

ഫോമാ 2026–2028 തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, അനു സ്കറിയയുടെ നാമനിർദ്ദേശ സമർപ്പണം സംഘടനാ രംഗത്ത് ശ്രദ്ധേയമായ ചർച്ചകൾക്കും പ്രതീക്ഷകൾക്കും വഴിവെച്ചിരിക്കുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...