സിനിമ

സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിയ മേനോൻ

സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയ തള്ളിക്കയറി കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിയ മേനോൻ. ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെയായിരുന്നു ഇക്കൂട്ടരെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ അതിക്രമമാണെന്നും സുപ്രിയ പറയുന്നു.

‘‘വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ.

കുറച്ച് സ്ഥലം ലഭിക്കാൻ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്നു സമാധാനത്തോടെ കരയാൻ.. നാം എന്തായിത്തീർന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്.

സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവർത്തനമല്ല, ഇത് പ്രദർശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്.’’–സുപ്രിയയുടെ വാക്കുകൾ.

സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തുവിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് കടുത്ത രോക്ഷത്തോടെ പ്രതികരിച്ചത്.

എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞ് ചന്തു രോഷത്തോടെ അലറി. അമ്മയും സഹപ്രവർത്തകരുമടക്കം നിരവധിപേർ ചന്തുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിറകണ്ണുകളോടെ വീണ്ടും മാറി നിൽക്കാൻ പറഞ്ഞു. ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയ പൊലീസുകാർ പോലും ബുദ്ധിമുട്ടിയ സാഹചര്യമായിരുന്നു ചടങ്ങിൽ.

യൂട്യൂബ് ചാനലുകാരെ കൂടാതെ അവിെട വന്ന് മറ്റ് ആളുകളും നടന്മാരുെടയും മറ്റും ചിത്രങ്ങളും വിഡിയോകളും എടുക്കാൻ മത്സരിക്കുകയായിരുന്നു. തുടർന്നുണ്ടായ ബഹളം പൊലീസ് തടഞ്ഞുവെങ്കിലും ശമിക്കാതെ വന്നതോടെയാണ് ചന്ദുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.

ചന്തു സലിമിന്റെ വികാരാധീനനായ വാക്കുകളും നിറകണ്ണുകളോടെയുള്ള അഭ്യർഥനയുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോ വലിയ രീതിയിൽ പങ്കുവയ്‌ക്കുകയും നിരവധിപേർ ചന്തുവിൻ്റെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്‌തു. ചന്തുവിനെ അനുകൂലിച്ചാണ് ഏറെ കമന്റുകളും വന്നുകൊണ്ടിരിക്കുന്നത്. ആളുകളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മുമ്പ് നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളിലും ഇതേ സംഭവം ആവർത്തിച്ചിരുന്നു. ക്യാമറകളിലും ഫോണിലും ദൃശ്യങ്ങൾ പകർത്താനും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാനും യൂട്യൂബുകാരും പൊതുജനങ്ങളും തിരക്കുകൂട്ടി. ഈ പ്രവണതയ്ക്കെതിരെ അന്നും സുപ്രിയ മേനോൻ പ്രതികരിച്ചിരുന്നു. ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും പ്രിയപ്പെട്ട ഒരാൾ നഷ്‌ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവർ തൻ്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

‘‘ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗർഭാഗ്യകരമാണ്. എവിടെ നോക്കിയാലും ക്യാമറകളും മൊബൈൽ ഫോണുകളും മാത്രം. കോണുകളിൽ നിന്ന് സെൽഫി എടുക്കുന്നവർ, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവർ.

എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മൾ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലേ?

പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന തകർന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?’’– സുപ്രിയ മേനോൻ അന്ന് കുറിച്ചു.

സലിംകുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഔചിത്യമില്ലാതെ പെരുമാറിയവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മിയും മാധവ് സുരേഷും. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ തിരക്കു കൂട്ടിയവരെ പരാമർശിച്ചായിരുന്നു വിമർശനം. 

സലിംകുമാറിന്റെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് സംസ്കാര ചടങ്ങിലുടനീളം ഉണ്ടായിരുന്നു. അതിനിടെയാണ് ദിലീപിനൊപ്പം സെൽഫിയെടുക്കാൻ ഒരാളെത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇത് പങ്കുവച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം. ‘മരണവീട് ആണെന്ന് പോലും ഓർക്കാതെ ഇങ്ങനെ കാണിക്കുന്നവരോട് ഒന്നും പറയാൻ ഇല്ല! ആരാണെങ്കിലും ലജ്ജ തോന്നുന്നു’, മാധവ് കുറിച്ചു. 

‘മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്! ഇങ്ങനെ കുറെയെണ്ണം,’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വിഡി സതീശന് ഷാൾ അണിയിക്കാൻ ഒരു പാർട്ടി പ്രവർത്തകൻ തിരക്കു കൂട്ടിയെത്തിയിരുന്നു. അയാളോട് കയർത്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രതിഷേധം അറിയിച്ചത്. 

സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ തള്ളിക്കയറി അസ്വസ്ഥത സൃഷ്ടിച്ച യുട്യൂബ് ചാനലുകൾക്കെതിരെ ചന്തു സലിംകുമാറും കയർത്തു സംസാരിച്ചിരുന്നു.  സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് ഔചിത്യമില്ലാതെ ചില യുട്യൂബ് ചാനലുകൾ പെരുമാറിയത്. മൊബൈൽ ക്യാമറകളുമായി നിന്നവരോട് പിന്നോട്ട് അൽപം മാറി നിൽക്കാൻ ചന്തു സലിംകുമാർ ആവശ്യപ്പെട്ടു. എന്നാൽ, അതു ഗൗനിക്കാതെ മൊബൈൽ ക്യാമറ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു രൂക്ഷമായ രീതിയിൽ പ്രതികരിക്കുകയായിരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

സ്വന്തം അഭിനയം മെച്ചപ്പെടുത്തണമെന്ന് തോന്നി’; ‘ബാലന്‍’ കണ്ട് സൂര്യ, ചിദംബരത്തിനും പ്രശംസ

ജ്യോതികയ്ക്ക് പിന്നാലെ മലയാള ചിത്രം ‘ബാലൻ ദ ബോയ്’ക്കും സംവിധായകനും അണിയറപ്രവർത്തകർക്കും പ്രശംസയുമായി തമിഴ് സൂപ്പർതാരം...

പ്രധാന വാർത്തസിനിമ

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ്...

അമേരിക്കൻ വാർത്തസിനിമ

ഒരു മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ നയിക്കുന്ന സ്റ്റേജ് ഷോ കിക്ക് ഓഫ് നടത്തി

ഡാളസ് : മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും നയിക്കുന്ന ആകർഷമായ താരനിശ അമേരിക്കയിൽ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ഒന്നിലധികം വോട്ടർ ഐഡി കേസിൽ സമൻസുകൾ അവഗണിച്ചു; പ്രകാശ് രാജിനെതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: നടൻ പ്രകാശ് രാജ് വീണ്ടും നിയമക്കുരുക്കിൽ. ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ...