അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ക്ലൗഡ്, എ.ഐ വികസനത്തിനായി ഇന്ത്യയിൽ 1.2 ലക്ഷം കോടി നിക്ഷേപിക്കാൻ ആമസോൺ; ഡൽഹിയിൽ മോദി-ആൻഡി ജാസി കൂടിക്കാഴ്ച

ന്യൂഡൽഹി: രണ്ടായിരത്തി മുപ്പതോടെ ഇന്ത്യയിൽ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ വികസനത്തിനായി 13 ബില്യൺ ഡോളർ (1.2 ലക്ഷം കോടി രൂപ) അധികമായി നിക്ഷേപിക്കുമെന്ന് ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോൺ. കഴിഞ്ഞവർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളർ ഫണ്ടിങ്ങിന് പുറമേയാണിത്. ഇതോടെ 2030-ലെ ആമസോണിന്റെ ഇന്ത്യയിലെ നിക്ഷേപം 48 ബില്യൺ ഡോളറിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആമസോൺ സി.ഇ.ഒ. ആൻഡി ജാസിയും വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പ്രഖ്യാപനം. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ 48 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും അതിൽ 21 ബില്യൺ ഡോളറിലധികം എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് ഉപയോഗപ്പെടുത്തുമെന്നും ജാസി സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. 13 ബില്യൺ ഡോളർ നിക്ഷേപം മുംബൈ, ഹൈദരാബാദ് മേഖലകളിലെ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനായി ഉപയോഗിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിൽ ഒട്ടേറെ യു.എസ്. ടെക് സ്ഥാപനങ്ങൾ ബില്യൺ കണക്കിന് ഡോളറുകൾ നിക്ഷേപിച്ചിട്ടുണ്ട്. എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനായി മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ രാജ്യത്ത് നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എ.ഐ. ഡേറ്റ സെന്ററുകൾ നിർമിക്കുന്നതിനായി ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഗൂഗിളും വാഗ്ദാനംചെയ്തിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...