അമേരിക്കൻ വാർത്ത

ഒഹായോ വെടിവെപ്പ്: 12 പേർക്ക് പരിക്ക്; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ഒഹായോ:ശനിയാഴ്ച വൈകുന്നേരം 5:30 ന് ഒഹായോയിലുള്ള ടോളിഡോയിൽ വേനൽക്കാല ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത് 12 പേർക്ക് പരിക്കേറ്റു. പരസ്പരം വെടിയുതിർത്ത രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

പരിക്കേറ്റവരിൽ 14 വയസ്സുകാരൻ മുതൽ 61 വയസ്സുള്ളയാൾ വരെ ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും ഇരുപതുകളിലുള്ള യുവാക്കളാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.

ടോളിഡോയിലെ പ്രശസ്തമായ ‘ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിന്’ സമീപമാണ് വെടിവെപ്പുണ്ടായത്. നൂറുകണക്കിന് ആളുകൾ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷയ്ക്കായി ഉത്സവ നഗരിയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു.

വർഷങ്ങളായി സമാധാനപരമായി നടന്നുപോരുന്ന ജനപ്രിയ ഉത്സവത്തെ തകർക്കാൻ ശ്രമിച്ച അക്രമികളുടെ പ്രവർത്തനം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് ജോസഫ് ഹെഫെർനൻ പ്രതികരിച്ചു. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഒഹായോ ഗവർണർ മൈക്ക് ഡിവിൻ, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...