അമേരിക്കൻ വാർത്തചരമം

നടൻ സലിംകുമാറിന്റെ വേർപാടിൽ ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഹൂസ്റ്റൺ: മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയിൽ ചിരിയുടെ വസന്തം തീർത്ത നടൻ സലിംകുമാറിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് സ്വന്തം ശൈലിയും വ്യക്തിത്വവും നൽകി പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് സലിംകുമാർ. 

ഹാസ്യവേഷങ്ങളിൽ മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തൻറെ അഭിനയ മികവ് തെളിയിച്ചു. അനേകം ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ നിറ സാന്നിധ്യമായ അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സവിശേഷ സ്ഥാനമുള്ള കലാകാരനായി തുടരുമെന്ന് ഐ ഒ സി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയാം കുന്നേൽ,ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയി എൻ സാമുവൽ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, ജോയിൻ്റ് ട്രഷറർ ജോജി ജോസഫ്, ഐ ഒ സി നാഷണൽ സെക്രട്ടറി സൈമൺ വാളാച്ചേരിൽ എന്നിവർ സംയുക്ത അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Report സജി പുല്ലാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...