അമേരിക്കൻ വാർത്ത

ഡോ. രേഷ്മ രാജൻ മാർത്തോമ്മാ ഭദ്രാസന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഫിലാഡൽഫിയ: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന കൗൺസിലിലേക്ക് (2026–2029) സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ ബി-യിൽനിന്ന് ഡോ. രേഷ്മ രാജൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മെയ് മാസം 29, 30 തീയതികളിൽ ന്യൂജേഴ്സിയിലുള്ള സെൻറ് പീറ്റേഴ്സ് മാർത്തോമ ചർച്ചിൽ വച്ച് നടന്ന ഭദ്രാസന വാർഷിക അസംബ്ലി മീറ്റിങ്ങിൽ വെച്ചാണ്  തെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായാണ് അസംബ്ലി കൗൺസിലറായി രേഷ്മ തെരഞ്ഞെടക്കപ്പെടുന്നത്.

തിരുവനന്തപുരം–കൊല്ലം ഭദ്രാസനത്തിലെ കമ്പംകോട് ഓൾ സെയിൻസ് മാർത്തോമാ ചർച്ചാണ് മാതൃ ഇടവക. അവിടെ യുവജനസഖ്യം ലേഡി സെക്രട്ടറിയായും സൺഡേ സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചു. വെല്ലൂർ ക്യാമ്പസിലെ യൂത്ത് മിനിസ്ട്രിയിൽ സജീവമായിരുന്നു.

നിലവിൽ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മാ ഇടവകാംഗമായ ഇവർ സൺഡേ സ്കൂൾ അധ്യാപിക, യങ് ഫാമിലി ഫെലോഷിപ്പ് വൈസ് പ്രസിഡന്റ്, പ്രയർ ഗ്രൂപ്പ് പ്രതിനിധി, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് പ്രതിനിധി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സഭാതാരക ഉൾപ്പടെയുള്ള സഭാ പ്രസിദ്ധീകരണങ്ങളിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്.

കേരള സർവകലാശാലയ്ക്കു കീഴിലുള്ള മാർത്തോമ്മാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന്  ഇലക്ട്രോണിക്സിൽ ഒന്നാം റാങ്കോടെ ബി.എസ്സ് സിയും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് (വി.ഐ.ടി.) എം.എസ്സ് സിയും നേടി. തുടർന്ന് അതേ കോളേജിൽനിന്ന് ബയോഫിസിക്സില്‍  ഡോക്ടറേറ്റ് കരസ്ഥമാക്കി.  ഫിലാഡൽഫിയ ടെംപിൾ സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും പൂർത്തിയാക്കി.   മെഡിക്കൽ ഉപകരണങ്ങളുടെ എഫ്.ഡി.എ. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആഗോള ക്ലിനിക്കൽ പരീക്ഷണങ്ങൾ (ക്ലിനിക്കൽ ട്രയൽസ്) ഏകോപിപ്പിക്കുന്ന മേഖലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...