അമേരിക്കൻ വാർത്ത

ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഡാലസില്‍ ഊഷ്മള വരവേല്‍പ്പ്

ഡാലസ് : ഹൃസ്വ സന്ദര്‍ശനത്തിനായി ഡാലസില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ് ഡബ്ല്യു എയര്‍ പോര്‍ട്ടില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക വികാരി റവ. എബ്രഹാം വി. സാംസണ്‍, ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍, സെഹിയോന്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ. റോബിന്‍ വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം തോമസ് ഈശോ, പി.ടി മാത്യു, ഷാജി രാമപുരം, മനു പാറയില്‍ എന്നിവര്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

സഫ്രഗന്‍ മെത്രാപ്പോലീത്താ ഡോ.മാര്‍ കൂറിലോസ്  നാളെ (ശനി) രാവിലെ 10 മണിക്ക് ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയില്‍ ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി സീനിയര്‍ സിറ്റിസണ്‍സിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്കും, ഞായറാഴ്ച ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയില്‍ ആരാധനക്കും വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്കും നേതൃത്വം നല്‍കും.

Report ഷാജി രാമപുരം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...