അമേരിക്കൻ വാർത്ത

‘നീ കൂടെ ഉണ്ടെങ്കിൽ’; പുതിയ ക്രൈസ്തവ ഭക്തിഗാനം റിലീസിന് ഒരുങ്ങുന്നു

ചിക്കാഗോ: ‘യൂണിഫോം മ്യൂസിക് ആൻഡ് ബാൻഡ് ഇന്റർനാഷണലിന്റെ’ (Uniform Music & Band Intl) ബാനറിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ക്രൈസ്തവ ഭക്തിഗാനം ‘നീ കൂടെ ഉണ്ടെങ്കിൽ’ റിലീസിന് തയ്യാറെടുക്കുന്നു. ഏറെ പുതുമകളും ആത്മീയഭാവവും ഉണർത്തുന്ന ഒരു വേറിട്ട ആരാധന ഗീതമായിട്ടാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്.


ബിനോയ് തോമസ് ചിക്കാഗോയാണ് ഈ മനോഹര ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ഗായകരായ മിനി അനിൽ, അഭിനന്ദു കെ. എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോബി പ്രീമോസ് ആണ് ഗാനത്തിന്റെ മ്യൂസിക് പ്രോഗ്രാമിംഗ് നിർവ്വഹിച്ചിരിക്കുന്നത്. എറണാകുളത്തെ മ്യൂസിക് ലാബിലാണ് ഇതിന്റെ റെക്കോർഡിംഗ് പൂർത്തിയായത്.
യൂണിഫോം മ്യൂസിക് & ബാൻഡ് മലയാളത്തിന് വേണ്ടി ബിനോയ് തോമസ്, ബിന്ദു സാബു എന്നിവരാണ് ഈ പ്രോജക്ടിന്റെ കോർഡിനേഷൻ നിർവ്വഹിച്ചിരിക്കുന്നത്.പോസ്റ്റർ ഡിസൈൻ ‘അസ്ട്ര’ (ASTRA) ആണ് ഒരുക്കിയിരിക്കുന്നത്.


സർവ്വ ദുഃഖങ്ങളിലും ഭാരങ്ങളിലും ആശ്വാസമേകുന്ന ദൈവസാന്നിധ്യത്തെയും ആരാധനയെയും മുൻനിർത്തി തയ്യാറാക്കിയിട്ടുള്ള ഈ ഭക്തിഗാനം ഉടൻ തന്നെ യൂണിഫോം മ്യൂസിക് ഒഫീഷ്യലിന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും റിലീസ് ചെയ്യും. ആത്മീയതയും സംഗീതവും ഒത്തുചേരുന്ന ഈ പുതിയ ഗാനം ഏവർക്കും ഒരുപോലെ ഹൃദ്യമായൊരു അനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...