അമേരിക്കൻ വാർത്ത

ഇന്റർനാഷണൽ പ്രയർ ലൈൻ 629-ാമത് സമ്മേളനം: റവ. പി. എം. സാമുവൽ വചന സന്ദേശം നൽകി

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ചു നിർത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 629-ാമത് ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം ജൂൺ 2 ചൊവ്വാഴ്ച ഭക്തിപൂർവ്വം നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ ഇതര കോണുകളിൽ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തത്.

ഈസ്റ്റേൺ സമയം രാത്രി 9 മണിക്ക് (സെൻട്രൽ സമയം 8:00 മണി) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള ശ്രീ. സി. വി. സാമുവൽ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി. തുടർന്ന് അറ്റ്ലാന്റയിൽ നിന്നുള്ള ശ്രീ. തോമസ് ജോൺ (രാജു) പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാർത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദർശിക്കുന്നത്) ടെന്നസിയിൽ നിന്നുള്ള ഡോ. സൂസൻ അലക്സ് (ശാന്തി) ഭക്തിപൂർവ്വം വായിച്ചു.

തുടർന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ വെരി റവ. പി. എം. സാമുവൽ (ഫിലാഡൽഫിയ) മുഖ്യ വചനസന്ദേശം നൽകി. ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിലും ദൈവവചനം കേൾക്കാനും ആത്മീയമായ ശാന്തത കണ്ടെത്താനും മറിയാമിനെപ്പോലെ ‘നല്ല പങ്ക്’ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

തുടർന്ന് നടന്ന മധ്യസ്ഥ പ്രാർത്ഥനയ്ക്ക് വാഷിംഗ്ടൺ ഡി.സിയിൽ നിന്നുള്ള ഡോ. ജോർജ്ജ് വർഗീസ് (മോനി) നേതൃത്വം നൽകി. ലോകസമാധാനത്തിനായും രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കായും യോഗം പ്രത്യേകമായി പ്രാർത്ഥിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...