പ്രധാന വാർത്തസിനിമ

ഗ്ലാമറസായി രശ്മികയും കൃതി സനോണും, നായകൻ ഷാഹിദ് കപൂർ; കോക്ടെയ്ൽ 2 ട്രെയിലർ

ഷാഹിദ് കപൂർ, രശ്മിക മന്ദാന, കൃതി സനോൺ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന കോക്ടെയ്ൽ 2 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹോമി അദജാനിയയാണ് ഈ റൊമാന്റിക് എന്റർടെയ്നർ സംവിധാനം ചെയ്യുന്നത്. സൗഹൃദവും ത്രികോണ പ്രണയവുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

2012-ൽ പുറത്തിറങ്ങിയ കോക്ക്‌ടെയിൽ എന്ന ചിത്രത്തിന്റെ സ്പിരിച്വൽ സീക്വൽ ആയാണ് പുതിയ ചിത്രം എത്തുന്നത്. ഹോമി അദജാനിയ തന്നെയാണ് ആദ്യ ഭാഗവും സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാൻ, ദീപികാ പദുക്കോൺ, ഡയാനാ പെന്റി എന്നിവരായിരുന്നു ‘കോക്ക്ടെയ്ൽ’ ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

തരുൺ ജെയിൻ, ലവ് രഞ്ജൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. പ്രീതം ആണ് കോക്ടെയ്ൽ 2-ന്റെ സംഗീതം. സന്താന കൃഷ്ണൻ രവിചന്ദ്രനാണ് ഛായാഗ്രഹണം. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ചിത്രം ജൂൺ 19-ന് തിയറ്ററുകളിലെത്തും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...