ചരമംപ്രധാന വാർത്തസിനിമ

ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു

മുംബൈ: ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’, ‘തുംനെ പുകാര’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക സുമൻ കല്യാൺപുർ (89) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

വാർധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1960-70 കാലത്തായിരുന്നു സുമന്റെ ശബ്ദം ശ്രദ്ധേയമാകുന്നത്.

ലതാ മങ്കേഷ്കറിനൊപ്പം തനതായ സ്ഥാനം ഗാനലോകത്ത് നേടിയെടുക്കാൻ സുമനുകഴിഞ്ഞിരുന്നു. സംഗീതലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

ഹിന്ദി, മറാഠി, അസമീസ്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും അവർ പാടി. സംസ്കാരച്ചടങ്ങുകൾ മുംബൈയിലെ വിലേ പാർലെയിലുള്ള പവൻഹംസ് ശ്മശാനത്തിൽ തിങ്കളാഴ്ച നടക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...