കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു . തൃക്കരിപ്പൂർ രജിസ്റ്റർ ഓഫീസിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് വിവാഹം. എന്നാൽ സോഷ്യൽ മീഡിയയിലുൾപ്പെടെ ഇരുവരും വിവാഹക്കാര്യം പങ്കുവച്ചിട്ടില്ല.

അദ്ധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായിരുന്നു കെ വിദ്യ. ഇതിന്റെ പേരിൽ വൻ വിമർശനങ്ങളാണ് വിദ്യയ്ക്കെതിരെ ഉണ്ടായത്. തൃക്കരിപ്പൂർ സ്വദേശിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയെ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയായിരിക്കെ തന്നെ ചില നിലപാടുകളുടെ പേരിൽ പാർട്ടി നേതാക്കൾ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജിയിൽ പിജി വിദ്യാർത്ഥിയായിരുന്ന ആർഷോ പിന്നീട് പഠനം മതിയാക്കുകയായിരുന്നു. നിലവിൽ സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്.

ആർക്കിയോളജി ഇന്റഗ്രേ​റ്റഡ് കോഴ്സിൽ ഏഴാം സെമസ്​റ്റർ വിദ്യാർത്ഥിയായിരുന്ന ആർഷോ ഈ സെമസ്​റ്റർ ആരംഭിച്ച ശേഷം ക്ലാസിൽ എത്തിയിട്ടില്ലെന്ന് കാട്ടി കോളേജ് അധികൃതർ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായി താൻ ആറാം സെമസ്​റ്റർ കൊണ്ട് എക്സി​റ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ ഇ–മെയിൽ മുഖേനെ ക്ലാസ് ടീച്ചറിനെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...