കേരള വാർത്തചരമം

മുൻ മന്ത്രി ടി.യു.കുരുവിള അന്തരിച്ചു

കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായിരുന്നു ടി.യു. കുരുവിള (89). ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങളായി ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

പി.െജ.ജോസഫ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2006ലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം. കോതമംഗലം മണ്ഡലത്തിൽ നിന്ന് രണ്ടു തവണ (2006, 2011) നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച ഒരു സംഘാടകനും കർഷക നേതാവും എന്ന നിലയിലാണ് അറിയപ്പെട്ടത്. 

1936 സെപ്റ്റംബർ 13ന് കോതമംഗലം ഊന്നുകല്ലിൽ ജനിച്ച ടി.യു.കുരുവിളയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം തദ്ദേശ തിരഞ്ഞെടുപ്പിലൂടെയായിരുന്നു. 14 വർഷക്കാലം അദ്ദേഹം കീരംപാറ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. മന്ത്രിസ്ഥാനത്തിനു പുറമെ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, റബർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. യാക്കോബായ സുറിയാനി സഭയുടെ മുൻ അൽമായ സെക്രട്ടറിയും സഭയുടെ പരമോന്നത ബഹുമതിയായ ‘ഷെവലിയാർ’ പദവിക്ക് അർഹനുമായിരുന്നു.

കോതമംഗലത്തിനടുത്തു ചേലാട് തോമ്പ്രയിൽ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനാണ്. കീരമ്പാറ, വടവുകോട്, തിരുവല്ല എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ കാർമൽ പോളി ടെക്‌നിക്കിൽ നിന്ന് എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടി. ഭാര്യ: ചിന്നമ്മ. മക്കൾ: റീന, രേണു, റെമി, ഡോ. രേഖ, എൽദോ. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....