അമേരിക്കൻ വാർത്ത

‘സ്വർഗ്ഗീയനാദം’ വോള്യം 45- മെയ് 30ന്‌, അനിൽ കൈപ്പട്ടൂർ മുഖ്യാതിഥി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയനാദം’ അതിന്റെ 45-ാമത് വോള്യം മെയ് 30 ശനിയാഴ്ച  രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്‌ഫോം വഴി നടത്തുന്നു. സണ്ണി പറവനേത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ സവിശേഷ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ അനിൽ കൈപ്പട്ടൂർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്ന ‘ഫേസ് ടു ഫേസ്’  പരിപാടിയാണ് ഇതിന്റെ പ്രധാന ആകർഷണം.

മാത്യു സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകർ ഈ സംഗീത സന്ധ്യയിൽ അണിനിരക്കുന്നുണ്ട്. സണ്ണി പറവനേത്തു , സാബു, അജി , സിജി , ഷൈൻ , ബീന, മേഴ്‌സി ,ക്രിസ്റ്റ ,ഇഷ എന്നിവർക്കൊപ്പം മുഖ്യാതിഥിയായ അനിൽ കൈപട്ടൂരും പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും.

ചടങ്ങിന്റെ സമാപനത്തിൽ അലക്സ് തോമസ് താഴത്തിലെത്ത് നന്ദി പ്രകാശിപ്പിക്കുകയും,  പി. പി. ചെറിയാൻ സമാപന പ്രാർത്ഥന നടത്തുകയും ചെയ്യും. എല്ലാ സംഗീതപ്രേമികളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പരിപാടിയുടെ വിശദാംശങ്ങൾ:
തീയതിയും സമയവും: മെയ് 30 ശനിയാഴ്ച രാത്രി 8:30 PM (EST)
പ്ലാറ്റ്‌ഫോം: Zoom
Zoom ID: 769 374 4841.Password: music

കൂടുതൽ വിവരങ്ങൾക്ക് സണ്ണി പറവനേത്തുമായി ബന്ധപ്പെടുക: (678) 866-5336

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...