അമേരിക്കൻ വാർത്ത

ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ജൂൺ 5ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ജൂൺ 5ന് ആഗോള റിലീസായി തിയേറ്രറിൽ എത്തും.

സൂപ്പർ ഹിറ്റ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി. കെ എം തമിഴ് കുമരനും പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജും ചേർന്നാണ് നിർമ്മാണം . ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജയറാം – ഉർവശി ടീം വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം ക്രൈം കോമഡി വിഭാഗത്തിൽപ്പെടുന്നു.

മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് രചന. ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ.ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷൻ പാർട്ണർ.നിത്യ മേനൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ‘തലൈവൻ തലൈവി’ ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ്‌ ചിത്രം. പി.ആർ.ഒ – ശബരി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...