അമേരിക്കൻ വാർത്ത

ജോണി കുന്നുംപുറം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർ; പിന്റോ കണ്ണമ്പള്ളി പ്രസിഡന്റ്; അനീഷ് ജെയിംസ് സെക്രട്ടറി

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്കൻ റീജിയന്റെ പതിനഞ്ചാമത് ദ്വിവത്സര സമ്മേളനത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡാളസിൽ നിന്നുള്ള ജോണി കുന്നംപുറം അമേരിക്കൻ റീജിയന്റെ പുതിയ ചെയർമാനായും, സൗത്ത് ജേഴ്‌സിയിൽ നിന്നുള്ള പിന്റോ കണ്ണമ്പള്ളി പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ജേഴ്‌സിയിൽ നിന്നുള്ള അനീഷ് ജെയിംസ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

മെയ് 15 മുതൽ 17 വരെ ന്യൂജേഴ്‌സിയിലെ സോമർസെറ്റിലുള്ള ഡെൽറ്റാ ഹോട്ടൽസ് ബൈ മാരിയറ്റിൽ നടന്ന ത്രിദിന സമ്മേളനം വിപുലമായ ജനപങ്കാളിത്തത്തോടെയും വർണാഭമായ പരിപാടികളോടെയും ശ്രദ്ധേയമായി. സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജോൺ സാംസണും നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനു തരിയനും കോ-കൺവീനർമാരായി സമ്മേളനത്തിന് നേതൃത്വം നൽകി.

ചെയർമാൻ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ശക്തമായ മത്സരസാധ്യതകൾ നിലനിന്നിരുന്നുവെങ്കിലും, അവസാന നിമിഷം എതിർ സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെയാണ് സമവായത്തിലൂടെ പുതിയ നേതൃത്വത്തിന് വഴിയൊരുങ്ങിയത്.

ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന ന്യൂയോർക്കിൽ നിന്നുള്ള സാം മാണിക്കരോട്ട്, നോർത്ത് ടെക്സാസിൽ നിന്നുള്ള ശാന്താ പിള്ള എന്നിവർ പത്രിക പിൻവലിച്ചതോടെയാണ് ജോണി കുന്നംപുറം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഫിലാഡൽഫിയയിലെ നൈനാൻ മത്തായി പിന്മാറിയതിനെ തുടർന്ന് പിന്റോ കണ്ണമ്പള്ളി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ചെയർമാനും പ്രസിഡന്റും ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിൽ സമവായം രൂപപ്പെട്ടെങ്കിലും ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരമാണ് അരങ്ങേറിയത്. ഫ്ലോറിഡയിൽ നിന്നുള്ള സ്മിതാമോൾ ഗീവർഗീസ് തോമസിനെ പരാജയപ്പെടുത്തി സൗത്ത് ജേഴ്‌സിയിൽ നിന്നുള്ള അനീഷ് ജെയിംസ് ജനറൽ സെക്രട്ടറിയായി വീണ്ടും വിജയിച്ചു.

ട്രഷറർ തെരഞ്ഞെടുപ്പിൽ നോർത്ത് ടെക്സാസിൽ നിന്നുള്ള ആൻസി തലച്ചെല്ലൂരിനെ മറികടന്ന് ഒന്റാറിയോയിൽ നിന്നുള്ള നിവിൻ വിൽഫ്രഡ് വിജയിച്ചു. മത്സരത്തിൽ സ്മിതാമോളും ആൻസിയും എട്ട് വോട്ടുകൾ മാത്രം കിട്ടി പിന്നിലായി. തുടർന്ന് സ്മിതാമോള് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കാനുള്ള ആഗ്രഹം ജനറൽ കൗൺസിലിനെ അറിയിക്കുകയും അത് കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു.

ഇതിനുപുറമെ വൈസ് പ്രസിഡന്റ് (അഡ്മിൻ) സ്ഥാനത്തേക്ക് കാലിഫോർണിയയിൽ നിന്നുള്ള ജേക്കബ് എഫ്രേമും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലാഡൽഫിയയിൽ നിന്നുള്ള ജോസ് ആറ്റുപുറവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സമ്മേളനത്തിൽ ബഹുമാനപെട്ട ന്യൂ ജേർസി അസംബ്ലിമാൻ സ്റ്റെർലി സ്റ്റാൻലി മുഖ്യാതിഥിയായും, “സൂപ്പർ ക്ലാസിക് മിസിസ് ഇന്ത്യ 2025” ജേതാവായ ഡോ. ആലീസ് മാത്യു വിശിഷ്ടാതിഥിയായും പങ്കെടുത്തു.

മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനം കലാപരിപാടികൾ, സംഗീതവിരുന്നുകൾ, മെന്റലിസം ഷോകൾ, വിവിധ വിനോദപരിപാടികൾ എന്നിവകൊണ്ട് ശ്രദ്ധേയമായി. ഡോ. സൂസൻ ചാണ്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ശ്രീമാൻ ശ്രീമതി” മത്സരം കാണികൾക്ക് ഏറെ പുതുമയും ആവേശവും സമ്മാനിച്ച പ്രധാന ആകർഷണമായി മാറി.

വിപുലമായ ജനപങ്കാളിത്തത്തോടെയും സംഘടനാ ഐക്യത്തിന്റെ ശക്തമായ സന്ദേശത്തോടെയും സമ്മേളനം വിജയകരമായി സമാപിച്ചു. മുൻ ചെയർമാൻ ചാക്കോ കോയിക്കൽത്ത് ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതു നേതൃത്വത്തിന് എല്ലാ ആശംസകളും നേർന്ന അദ്ദേഹം, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
മുൻ പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ , ഗ്ലോബൽ ചെയര്മാന് ഗോപാല പിള്ളൈ   WMC സ്ഥാപക നെതർക്കെന്മാരിൽ ഒരാളാലായ ആൻഡ്രൂ പാപ്പച്ചൻ , സോമൻ ജോൺ തോമസ്   അനിൽ പുത്തൻചിറ ഷിജോ പൗലോസ് , ബോബി തോമസ് , തുടങ്ങിയ പ്രമുഖർ പരിപാടികളിൽ പങ്കെടുത്തു.    


അമേരിക്കൻ റീജിയന്റെ പുതിയ ഭാരവാഹികൾ:

• ചെയർമാൻ – ജോണി കുന്നംപുറം (ഡാളസ്)
• പ്രസിഡന്റ് – പിന്റോ കണ്ണമ്പള്ളി (സൗത്ത് ജേഴ്‌സി)
• ജനറൽ സെക്രട്ടറി – അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി)
• ട്രഷറർ – നിവിൻ വിൽഫ്രഡ് (ഒന്റാറിയോ, കാനഡ)
• വൈസ് പ്രസിഡന്റ് (അഡ്മിൻ) – ജേക്കബ് എഫ്രേം (കാലിഫോർണിയ)
• വൈസ് പ്രസിഡന്റ് – ജോസ് ആറ്റുപുറം (ഫിലാഡൽഫിയ)
• വൈസ് ചെയർപേഴ്സൺ – മിനി നായർ (സതേൺ ആൽബർട്ട)
• വൈസ് ചെയർമാൻ – ജെയിംസ് പീറ്റർ (ഫിലാഡൽഫിയ)
• ജോയിന്റ് സെക്രട്ടറി – സ്മിതാമോൾ ജി. തോമസ് (ഫ്ലോറിഡ)
• വിമൻസ് ഫോറം പ്രസിഡന്റ് – ഡോ. സൂസൻ ചാണ്ടി (സതേൺ ആൽബർട്ട)
• വിമൻസ് ഫോറം സെക്രട്ടറി – ആലീസ് മാഞ്ചേരി (ഫ്ലോറിഡ)
• യൂത്ത് ഫോറം പ്രസിഡന്റ് – ബിബി മോഹൻ (സതേൺ ആൽബർട്ട)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...