ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു: പുതിയ കാമ്പയിനുകളുമായി സിജെപി

ന്യൂഡൽഹി: പ്രവർത്തനമേഖല സാമൂഹികമാധ്യമങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). കാമ്പയിൻ നിർദേശങ്ങൾ തേടി സാമൂഹികമാധ്യമത്തിൽ തന്നെ പോസ്റ്റിട്ട് കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്‌കെ. മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകിയാകും പ്രചരണം.

സാമൂഹികമാധ്യമങ്ങളിൽ ഇതുവരെ ഇവർ നടത്തിയിരുന്ന ഇടപെടലുകളെ അതേ സാമൂഹികമാധ്യമങ്ങളിൽ വെച്ചുതന്നെ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങളാണ് ബിജെപി അനുകൂല അക്കൗണ്ടുകൾ വഴി കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. എന്നാൽ ഇതോടെ കോക്രോച്ച് പാർട്ടിക്ക് കൂടുതൽ പിന്തുണ ലഭിക്കുകയാണ് ഉണ്ടായത്.

ഇതിനുപിന്നാലെ, പൊതുവായി ഉയർന്നുവരുന്ന പ്രശ്‌നങ്ങളെക്കൂടി ഏറ്റെടുക്കുവാൻ തുടങ്ങിയിരിക്കുകയാണ് സിജെപി. സിബിഎസ്ഇ, നീറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരായി സമൂഹികമാധ്യമങ്ങളിൽ ചർച്ചയാക്കുകയാണ് സിജെപി ഇപ്പോൾ ചെയ്യുന്നത്.

മാലിന്യങ്ങൾ കുന്നുകൂടുന്നതടക്കം പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലേക്കും സിജെപി ഇടപെടൽ വ്യാപിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, നിലവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങൾ ഏതാണ് എന്നത് തങ്ങളെ അറിയിക്കാനും പിന്തുടരുന്ന ഓരോരുത്തരോടും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങൾ ഉയർത്തിയായിരിക്കും സിജെപിയുടെ ഇനിയുള്ള കാമ്പയിൻ.

തങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് കോക്രോച്ച് ജനതാ പാർട്ടിയും അതിന്റെ സ്ഥാപകൻ അഭിജിത് ദീപ്‌കെയും സാമൂഹികമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. നിലവിൽ ധർമേന്ദ്ര പ്രഥാന്റെ രാജിയാണ് സിജെപി മുന്നോട്ടുവെക്കുന്ന ആവശ്യം. അതോടൊപ്പം തന്നെ, വിദ്യാർഥികളുടെ ഭാവി ദുരിതത്തിലാക്കുന്ന സിബിഎസ്ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും സിജെപി ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ജയ്പൂരിൽ സിജെപിയുടെ തെരുവുനാടകം ഉൾപ്പെടെ അരങ്ങേറിയിരുന്നു. അതിന്റെ ദൃശ്യങ്ങൾ സിജെപി തന്നെ അവരുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിരുന്നു. 

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...