കേരള വാർത്തസിനിമ

‘ഞാനും വി ഡി സതീശനും ഒരേ കോളേജിലാണ് പഠിച്ചത്’; മുഖ്യമന്ത്രിക്കുള്ള അനുമോദന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കുമായി വമ്പൻ സ്വീകരണമൊരുക്കി യുഡിഎഫ്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണത്തിൽ നടന്മാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അപ്രതീക്ഷിത അതിഥികളായെത്തി.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാകുന്നത് എളുപ്പമല്ലെന്ന് മമ്മൂട്ടി പറഞ്ഞു. എല്ലാവരെയും കേൾക്കാനും എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും നീതിപൂർവ്വം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി സതീശന് ലഭിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. താൻ പഠിച്ച കോളേജിലാണ് വി ഡി സതീശൻ പഠിച്ചതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം അതിന്റെ നീതിപൂർവമായ വിതരണവും തന്റെ സർക്കാരിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി സതീശൻ പറഞ്ഞു. ‘ഖജനാവ് ജനങ്ങളുടേതാണ്. അത് നീതിപൂർവമായി വിതരണം ചെയ്യും. വികസനം എന്നാൽ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതാണെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ അതല്ല വികസനമെന്ന് ഇന്ന് മനസിലായി. ആ നാട്ടിൽ ജീവിക്കുന്നവരുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റമുണ്ടാകുന്നതാണ് വികസനം. അതിനുള്ള പദ്ധതികൾ ജൂൺ 19ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകും. കേരളത്തിന്റെ മതസൗഹാർദം എന്നും നിലനിൽക്കണം. എല്ലാ മതങ്ങളെയും ചേർത്തുനിർത്തുന്നതും മറ്റൊരു മതസ്ഥർക്ക് ബുദ്ധിമുട്ട് വരുമ്പോൾ അവരെ ചേർത്തുനിർത്തുന്നതുമാണ് മതസൗഹാർദം. വർഗീയതയോട് ഒരു വിട്ടുവീഴ്‌ചയുമില്ല. ആരും വർഗീയത പറയരുതെന്ന ശക്തമായ നിലപാട് തുടരും. ഇത് ഞങ്ങളുടെ മതേതര കേരളമാണെന്ന് ലോകത്തോട് വിളിച്ച് പറയാൻ കഴിയണം’- സതീശൻ പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...