അമേരിക്കൻ വാർത്ത

സാഹിത്യവേദി ജൂൺ 5-ന്, മലയാള സാഹിത്യപൈതൃക സംരക്ഷണം ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990

Meeting ID: 814 7525 9178)

“ഡിജിറ്റൽ യുഗത്തിൽ മലയാള സാഹിത്യപൈതൃക സംരക്ഷണം” എന്ന വിഷയത്തിൽ ഹൈസ്ക്കൂൾ മലയാളം അധ്യാപകനായിരുന്ന കോഴിക്കോട് സ്വദേശി ശ്രീ പ്രവീൺ വർമ്മ ചർച്ച നടത്തുന്നതാണ്.  മലയാളഭാഷയെ സാങ്കേതിക മികവിലേക്ക് നയിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് കേരള ഗവൺമെൻ്റിൻ്റെ മലയാളം മിഷൻ ഭാഷാപ്രതിഭാപുരസ്കാരം 2022-ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡിജിറ്റൽ യുഗത്തിൽ മലയാള സാഹിത്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും സാധ്യതകളും സൂചിപ്പിക്കുന്നതോടൊപ്പം പ്രമുഖ ഡിജിറ്റൽ സംരംഭങ്ങളായ ആർക്കീവ് (archive.org), വിക്കിഗ്രന്ഥശാല, സായാഹ്ന, ഗ്രന്ഥപ്പുര തുടങ്ങിയവയുടെ പ്രാഥമിക പരിചയത്തോടൊപ്പം, താളിളക്കം (thaalilakkam.in) വെബ്സൈറ്റിന്റെ ഫീച്ചറുകൾ (ലൈബ്രറി, ടൈംലൈൻ, നിഘണ്ടുക്കൾ തുടങ്ങിയവ) വിശദീകരിക്കുന്നു.

യുവതലമുറയിൽ ഡിജിറ്റൽ സാഹിത്യ സംരക്ഷണത്തോടുള്ള അവബോധവും പങ്കാളിത്തവും വർദ്ധിപ്പിക്കുക, ആഗോള മലയാളവായനക്കാർക്ക് പഴയകാല കൃതികൾ വായിക്കാൻ അവസരമേകുക, ഇത്തരം മലയാള കൂട്ടായ്മകളെ മനസ്സിലാക്കാൻ സൗകര്യമൊരുക്കുക തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

മെയ് മാസ സാഹിത്യവേദിയിൽ പ്രൊഫ. ഫിലിപ്പ് കല്ലട അവതരിപ്പിച്ച മൂന്നു ചെറുകവിതകള്‍ ഏറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും ജൂൺ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

പ്രവീൺ വർമ്മ  +91 94966 52701

പ്രസന്നൻ പിള്ള  630 935 2990

ജോൺ ഇലക്കാട്  773 282 4955

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...