അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വാസം; ലോകകപ്പ് തത്സമയം സംപ്രേക്ഷണം ഉണ്ടാകും

ന്യൂഡൽഹി: ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഉത്കണ്ഠകൾക്കും ഒടുവിൽ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വസിക്കാൻ വകയുണ്ടാകും. 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും.

ലോകകപ്പ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചു.

സീ എന്റർടൈൻമെന്റാണ് ഇന്ത്യയിൽ ഫുട്‌ബോൾ ലോകകപ്പ് സംപ്രേക്ഷണത്തിന് അവകാശം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സീ എന്റർടെയ്ൻമെന്റ് പുതിയ ഏഴ് സ്‌പോർട്സ് ചാനലുകൾ ആരംഭിക്കുമെന്നാണ് വിവരം. യുണൈറ്റഡ്8 സ്‌പോർട്‌സ് എന്ന പേരിൽ അവർ ട്രേഡ്മാർക്കിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

30-35 മില്യൺ യുഎസ് ഡോളറിന് തുല്യമായ ഈ കരാറാണ് ഫിഫയുമായി ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ജൂൺ 11ന് ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയിലെ സംപ്രേക്ഷണം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിന്നത് കായികപ്രേമികളെ ആശങ്കയിലാക്കിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വാസം നൽകുന്നതാണ്. ദൂരദർശനടക്കമുള്ളവർ സംപ്രേക്ഷണത്തിനായി ശ്രമം നടത്തിയിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...