അമേരിക്കൻ വാർത്ത

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന് എൽമോണ്ടിൽ

ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ നടത്തപ്പെടുന്നു. സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro-Malankara  Catholic Cathedral  Auditorium, 1500 DePaul Street, Elmont, New York) വിവിധ കലാപരിപാടികളോടെ കൺവെൻഷൻ നടത്തുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്.

അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ കുടക്കീഴിൽ നൂറിലധികം അംഗ സംഘടനകളുണ്ട്. അതിൽ 11 സംഘടനകൾ അടങ്ങുന്ന ഏറ്റവും ശക്തമായ റീജിയനാണ് ന്യൂയോർക്ക് മെട്രോ. കഴിഞ്ഞ രണ്ടു വർഷക്കാലം മെട്രോ റീജിയൻറെ റീജിയണൽ വൈസ് പ്രസിഡൻറ് ആയിരുന്ന മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കൺവെൻഷൻ ക്രമീകരണങ്ങൾ ചെയ്യുന്നത്.  കഴിഞ്ഞ രണ്ടു വർഷം ജനശ്രദ്ധ നേടിയ വിവിധ പരിപാടികളാണ് മെട്രോ റീജിയൻ നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ വർഷം നൂറു കണക്കിന് സ്പോർട്സ് പ്രേമികൾക്ക് ആവേശം പകർന്ന്  നടത്തിയ എൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ്.

ഈ കൺവെൻഷൻ വർണ്ണാഭമാക്കുവാൻ വിവിധ നൂതന കലാവിരുന്നുകളാണ് സംഘാടകർ ഒരുക്കുന്നത്.  അടുത്ത രണ്ടു വർഷത്തേക്ക് ഫോമായേ നയിക്കുവാൻ ഈ വർഷം നടക്കുന്ന പുതിയ നേതൃത്വ തെരഞ്ഞെടുപ്പിൽ മത്സരാർഥികൾ തമ്മിൽ നടത്തുന്ന സംവാദമായ “സ്നേഹപൂർവ്വം  മുഖാമുഖം’ എന്നൊരു ഡിബേറ്റ്  പതിവിൽ നിന്നും വ്യത്യസ്തമായ ശ്രദ്ധേയമായ പരിപാടിയാണ്. കൂടാതെ, ഗ്ലിമ്മർ എന്റർടൈൻമെന്റ് ഗ്രൂപ്പിൻറെ കണ്ണഞ്ചിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലോങ്ങ് ഐലൻഡ്  താളലയം ട്രൂപ്പ് അവതരിപ്പിക്കുന്ന ചെറു നാടകം തുടങ്ങിയ പുതുമയാർന്ന കലാപരിപാടികളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ കലാ പരിപാടികളും കൺവെൻഷനും കുടുംബ സംഗമവും കണ്ടാസ്വദിക്കുവാനും അതിൽ പങ്കെടുക്കുവാനും എല്ലാ മലയാളികളെയും സംഘാടകർ ക്ഷണിക്കുന്നു. റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്, ആർ.വി.പി. മാത്യു ജോഷ്വ, റീജിയണൽ സെക്രട്ടറി ബോബി (മാത്യു കെ. ജോഷ്വ), റീജിയണൽ ട്രഷറർ ബിഞ്ചു ജോൺ, നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ഡോ. ജേക്കബ് തോമസ്, പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ  എന്നിവരെ കൂടാതെ  മറ്റ് കമ്മറ്റി അംഗങ്ങളെല്ലാവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി അക്ഷീണം പ്രവർത്തിക്കുന്നു. പങ്കെടുക്കുന്നവർക്കെല്ലാം സ്വാദിഷ്ടമായ ഡിന്നറും സംഘാടകർ ഒരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :  (1)  Mathew Joshua, RVP – 516-761-2406   (2) Bobby, Regional Secretary – 646-261-6314  (3)  Binchu John, Regional Treasurer – 646-584-6859.

Report മാത്യുക്കുട്ടി ഈശോ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...