അമേരിക്കൻ വാർത്ത

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം മാധ്യമ സെമിനാര്‍ ജൂലൈ 3 ന് ചിക്കാഗോയില്‍

ചിക്കാഗോ: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ജൂലൈ 3 ന് വെള്ളിയാഴ്ച 1.30 മുതല്‍ 3 വരെ ചിക്കാഗോ പി.സി.എന്‍.എ.കെ സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ നടത്തപ്പെടും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ റവ. ജോര്‍ജ് മാത്യൂ പുതുപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും

സെമിനാറിനോടനുബദ്ധിച്ച് രചനാ മത്സരത്തില്‍ വിജയികളായ ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. പ്രസിഡന്റ് രാജന്‍ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും സെമിനാര്‍ പ്രയോജനകരമാകുമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.

വടക്കേ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത മലയാളി പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയാണ് നോര്‍ത്തമേരിക്കന്‍ കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം .

രാജന്‍ ആര്യപ്പള്ളില്‍ പ്രസിഡന്റ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ എബിന്‍ അലക്‌സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാര്‍, ഡോ. ഷൈനി സാം ലേഡീസ് കോര്‍ഡിനേറ്റര്‍, വെസ്‌ളി മാത്യൂ മീഡിയ കോര്‍ഡിനേറ്റര്‍ എന്നിവരാണ് കെ.പി.ഡബ്‌ള്യു.എഫ് ദേശീയ ഭാരവാഹികള്‍.

Report: നിബു വെള്ളവന്താനം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...