അമേരിക്കൻ വാർത്ത

ഹ്യുസ്റ്റണിലെ സിനി ഫ്യൂഷൻ 2026 ആവേശോജ്വലമായി അരങ്ങേറി

ഹ്യുസ്റ്റൺ : ഫൊക്കാന ടെക്സസ് റീജിയൺ, മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ  സഹകരണത്തോടെ സംഘടിപ്പിച്ച സിനി ഫ്യൂഷൻ 2026 – കലാസന്ധ്യ മേയ് 16-ന് സെന്റ് ജോസഫ് ഹാളിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. സംഗീതവും നൃത്തവും ഹാസ്യവും ഇടകലർന്ന കലാസന്ധ്യ ഹ്യുസ്റ്റണിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറി.

പരിപാടിക്ക് തുടക്കമായി ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളാത്തുമഠം സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഫോക്കാനാ പ്രസിഡന്റ്  ഡോ . സജിമോൻ ആന്റണി  അധ്യക്ഷത വഹിച്ചു. സാമൂഹിക ഐക്യത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കും ഇത്തരം കലാപരിപാടികൾ വലിയ ഉത്തേജനം നൽകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ,ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ . പാട്ടേൽ, മുൻ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ്  കെ പി ജോർജ്‌ , മുൻ ഫോക്കാന പ്രസിഡന്റ് ജി കെ പിള്ള,മുൻ ഫോക്കാന ആർ.വി.പി രഞ്ജിത് പിള്ള എന്നിവരുടെ സാന്നിധ്യം പൊതുപരിപാടികൾക്ക് മാറ്റുകൂട്ടി.

ആർ.ജെ സുബിനും ആർ.ജെ റോഷ്നിയും പരിപാടിയിലുടനീളം മികവുറ്റ അവതരണം കാഴ്ചവെച്ചു. സിനിമ-സ്റ്റേജ് രംഗത്തെ പ്രമുഖ താരങ്ങളായ അനു സിത്താര, വിപിൻ സേവ്യർ , ആര്യ ബഡായി ,കൃതിക, അഖിൽ കവലയൂർ , രാജേഷ് അടിമാലി എന്നിവരുടെ കലാപരിപാടികൾ പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത് .
മികച്ച സംഘാടന മികവുകൊണ്ട് ഉജ്വലമായ കലാസൃഷ്ടി കാഴ്‌ച്ച വെയ്ക്കാൻ യത്‌നിച്ച കോർഡിനേറ്റർ സുനിൽ പാറക്കലും മറ്റു സംഘടനാ ഭാരവാഹികളും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നു ഫൊക്കാന യോഗം വിലയിരുത്തി.

സിനി ഫ്യൂഷൻ 2026 ന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ സ്പോൺസർമാർക്കും, സഹസംഘടനകൾക്കും, കലാകാരന്മാർക്കും, സന്നദ്ധ പ്രവർത്തകർക്കും, പങ്കെടുത്ത എല്ലാ പ്രേക്ഷകർക്കും ഫൊക്കാന റീജിയണൽ കൾച്ചറൽ കോർഡിനേറ്റർ വിനോയ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി.

Report വിനോയ് കുര്യൻ ഹ്യൂസ്റ്റൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...