അമേരിക്കൻ വാർത്ത

ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ ‘എസ്സൻസ് ഗ്ലോബൽ’ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ “എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26” മെയ് 30 ശനിയാഴ്ച ഡാളസിൽ വെച്ച് നടക്കും. ഗാർലന്റിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്.

കേരളത്തിലെയും വിദേശത്തെയും പ്രമുഖ സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.സെമിനാറിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ‘പ്രാർത്ഥന ഫലിക്കുമോ?’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദമാണ്. പ്രമുഖ സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും, പ്രശസ്ത ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലാണ് ഈ വിഷയത്തിൽ സംവദിക്കുന്നത്. പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി വിശ്വാസം വിദ്വേഷമാകുമ്പോൾ:ഈ വിഷയത്തിൽ സംസാരിക്കും.

തീവ്രവാദ ആക്രമണത്തിന് ഇരയായിട്ടും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന പ്രമുഖ വ്യക്തിത്വവും അധ്യാപകനുമായ പ്രൊഫ. ടി. ജെ. ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.

ശാസ്ത്രീയ മനോവൃത്തിയും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്സൻസ് ഗ്ലോബൽ ഈ സെമിനാർ സംഘടിപ്പിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ക്യുആർ കോഡ് (QR Code) വഴിയുള്ള രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

https:// docs.google.com/forms/d/e/1FAIpQLSdoI60GSIPQI5hivjRxn8N1NxazPCZSrUhQjVYWHCc1ARJGbw/viewform

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...