അമേരിക്കൻ വാർത്ത

‘മിഷ്യൻസ് ഇന്ത്യാ’ ഇൻറർനാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ പാലസ്റ്റൈനിൽ

ഹൂസ്റ്റൺ: ‘മിഷ്യൻസ് ഇന്ത്യ’ ഇൻറർനാഷണൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28 29 30 തീയതികളിൽ  ടെക്സസിലെ പാലസ്റ്റൈനിലുള്ള ലേക്ക് വ്യൂ മെഥഡിസ്റ്റ് സെൻ്ററിൽ (Lakeview Methodist center,400 Private Rd 6036, Palestine, TX 75801) വെച്ച് നടത്തപ്പെടും.

മിഷൻ ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, പ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വിവിധ യോഗങ്ങളിൽ വചന സന്ദേശം നൽകും.

അനുഗ്രഹീതമായ ഈ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി രജിസ്ട്രേഷൻ കമ്മറ്റി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക..പി. വി. ജോൺ :214 642 9108, ജോൺ കുരുവിള:281 615 7603, പി. ഐ. വർഗീസ്:832 439 5559

Report സജി പുല്ലാട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...