അമേരിക്കൻ വാർത്ത

പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകി; ടെക്സാസിൽ ദമ്പതികൾ അറസ്റ്റിൽ

ടെക്സസ്: ഹൈസ്കൂൾ പ്രോം ഡാൻസ് പാർട്ടിക്ക് ശേഷം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ടെക്സാസിലെ മക്അലൻ  സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ജോൺ മൈക്കൽ (60), ടീന മേരി മക്കിന്റൈർ (55) എന്നിവരെയാണ് മക്അലൻ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു വീട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യപിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.

പോലീസ് എത്തിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിവന്ന ഒരു ആൺകുട്ടിയിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വന്നിരുന്നു. തുടർന്ന് പോലീസ് അകത്തു കയറിയപ്പോൾ, “പോലീസ് വന്നിട്ടുണ്ട്, ശബ്ദമുണ്ടാക്കരുത്”, “മദ്യം ഒളിപ്പിച്ചു വെക്കൂ” എന്ന് കൗമാരക്കാരായ കുട്ടികൾ പരസ്പരം രഹസ്യം പറയുന്നത് കേട്ടതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.

 പരിശോധനയിൽ വീടിന്റെ പിൻഭാഗത്തുനിന്നും നിരവധി മദ്യക്കുപ്പികളും കാനുകളും കണ്ടെത്തുകയും, 16-ഉം 17-ഉം വയസ്സുള്ള 22 കുട്ടികളെ ഇവിടെ ഒത്തുകൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. കുട്ടികൾക്ക് മദ്യം നൽകിയതും അതിനുള്ള സൗകര്യം ഒരുക്കിയതും വീട്ടുടമസ്ഥരായ ദമ്പതികളാണെന്ന് കുട്ടികൾ പോലീസിനോട് സമ്മതിച്ചു.

പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന കുറ്റത്തിന്  അറസ്റ്റിലായ ദമ്പതികളെ, പിന്നീട് 4000 ഡോളറിന്റെ ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടിയിൽ പങ്കെടുത്ത 22 കുട്ടികൾക്കെതിരെയും പോലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്..

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...