അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

ചിക്കാഗോ: തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശിയ അവാർഡ് നേടിയ ലാൻസ് ലൂക്കോസിനെയും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ റോയി ചേലമലയിലിനെയും മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ അനുമോദിച്ചു.

” എ ബനാന റിപ്പബ്ലിക് ” എന്ന തന്റെ ഒറിജിനൽ എഡിറ്റോറിയൽ കാർട്ടൂണിനാണ് ലാൻസ് ഇല്ലിനോയിസ് സംസ്ഥാനത്തും അമേരിക്കൻ ദേശിയ തലത്തിലും അവാർഡ് നേടിയത്. മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക അംഗങ്ങളായ ലൈജു, അനിറ്റ് ദമ്പതികളുടെ പുത്രനായ ലാൻസ് മെയിൻ ഈസ്റ്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ഷിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കൽ സെന്ററിൽ റെസ്പിറേറ്ററി, ഹൈപ്പർബാരിക് തെറാപ്പി വിഭാഗങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ആയ ജോസഫ് റോയി(റോയി ചേലമലയിൽ), ഡോക്ടറേറ്റ് നേടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ ആദ്യ മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആണ്. നിലവിൽ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ പി.ആർ.ഓ. ആയി സേവനം അനുഷ്ഠിക്കുന്നു.

മെയ് 10 ഞായറാഴ്ച 10 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സിജു മുടക്കോടിൽ ലാൻസിനും റോയിക്കും ഇടവകയുടെ അനുമോദനം അറിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...