അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്ത

രാജ്യാന്തര ഓർത്തഡോക്സ് ആരാധന സംഗീത മത്സരം: സുമോറോ ക്വയറിനു രണ്ടാം സ്ഥാനം

കോട്ടയം: രാജ്യാന്തര ഓർത്തഡോക്സ് ആരാധന സംഗീത മത്സരത്തിൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുമോറോ ക്വയറിനു രണ്ടാം സ്ഥാനം. പോളണ്ടിലെ ഹയ്നൗക്ക ഓർത്തഡോക്സ് പള്ളിയിൽ നടന്ന ആരാധന സംഗീത മത്സരത്തിൽ 30 രാജ്യങ്ങളിൽ നിന്നും 54 ഗായക സംഘങ്ങളാണ് പങ്കെടുത്തത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കപ്പേള രീതിയിലാണ് മത്സരം നടന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക ക്വയറാണ് സുമോറോ. ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പയാണ് ഗായക സംഘത്തിനു നേതൃത്വം നൽകിയത്. 

മത്സരത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ഗാനമാലപിക്കാനും സുമോറോയ്ക്ക് മാത്രമാണ് ക്ഷണം കിട്ടിയത്. 45 വർഷങ്ങൾക്കു മുൻപാണ് അക്കപ്പേള രീതിയിലുള്ള ആരാധന സംഗീത മത്സരം പോളണ്ടിൽ ആരംഭിച്ചത്. 2000–ത്തിൽ ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പ നയിച്ച ടീമിനും ഒന്നാം സ്ഥാനവും 2002ൽ ടീമിനു മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. മലയാളം ഇംഗ്ലിഷ്, സുറിയാനി ഭാഷകളിൽ 8 ആരാധന ഗീതങ്ങളാണ് ആലപിച്ചതെന്നു  ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പ പറഞ്ഞു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...