അമേരിക്കൻ വാർത്ത

കെ.സി.എസ് ഷിക്കാഗോ ക്നായി തൊമ്മന്റെയും ബിഷപ്പുമാരുടെയും ഓർമ്മ ദിനം ആചരിച്ചു

ചിക്കാഗോ : മൺമറഞ്ഞ പിതാമഹൻ ക്നായി തോമയുടെയും, പൂർവ്വ പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർകുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ്മകൾ അയവിറക്കികൊണ്ട്, ചിക്കാഗോ കെ.സി.എസ് ഇവരുടെ ഓർമ്മ ദിനം ആചരിച്ചു.

മെയ് 16 ന് നടന്ന കെ സി എസ് ജനറൽ ബോർഡിക്കും സോഷ്യൽ ബോഡിക്കും ശേഷം നടന്ന ചടങ്ങുകൾക്ക് കെ.സി.എസ് പ്രസിഡൻ്റ് ജോസ് ആനമല നേതൃത്വം നൽകി. പൂർവ്വ പിതാമഹന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രാർത്ഥനകൾക്ക് റവ. ഫാദർ ജോസ് കുന്നത്തുകിഴക്കേതിൽ നേതൃത്വം നൽകി.

ചടങ്ങൾക്ക് ശേഷം, ജോസച്ചൻ മൺമറഞ്ഞു പോയ പൂർവ്വ പിതാമഹൻ ക്നായി തോമ, ക്നാനായ സമുദായത്തിന് നൽകിയ ലീഡർഷിപ്പിനെ കുറിച്ച് സംസാരിക്കുകയും, അദ്ദേഹത്തിൻ്റെ അവതാനങ്ങളെ വാഴ്ത്തുകയും ചെയ്തു. അതിന് ശേഷം ജോസച്ചൻ പൂർവ്വ പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ്മകൾ അയവിറക്കി സംസാരിക്കുകയും, ക്നാനായ സമൂഹത്തിന്റെ ഐഡൻ്റിറ്റി സംരക്ഷിക്കുന്നതിൽ അവർ ജാഗരൂകരായിരുന്നു എന്ന് എടുത്തു പറയുകയും ചെയ്തു.

പങ്കെടുത്തവരെല്ലാം കെ.സി.എസ് എക്സിക്യൂട്ടീവ് ഒരുകിയ ലഞ്ച് ആസ്വദിച്ചുകൊണ്ട് കുശല സംഭാഷണം നടത്തുകയും സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ക്ഷുദ്ര ശക്തികൾക്കെതിരെ പ്രവർത്തനങ്ങൾ ഏകോപിക്കണം എന്നും അഭിപ്രായപ്പെടുകയും ചെയ്തു

Report ഷാജി പള്ളിവീട്ടിൽ (കെ.സി.എസ് ജനറൽ സെക്രട്ടറി)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...