അമേരിക്കൻ വാർത്ത

റവ.ഇ.ജെ ജോസഫ് ഡാളസ് സെന്റ്പോൾസ് ഉപവാസ പ്രാർത്ഥന ഗ്രൂപ്പിനോടൊപ്പം ഓർമ്മ പുതുക്കി

ഡാളസ്: മാർത്തോമാ സഭയുടെ പട്ടത്വ ശുശ്രുഷയിലേക്കു കടന്നു വന്ന ഓർമ്മ ദിനം ഡാളസ് സെറ്റ് പോൾസ് മാർത്തോമാ ഇടവകയുടെ വെള്ളിയാഴ്ച നടത്തുന്ന ഉപവാസ ഗ്രുപ്പിലുള്ള വിശ്വാസികളുമായി പങ്കിട്ടു.

കഴിഞ്ഞ 44 വർഷത്തെ നീണ്ട ശുശ്രുഷയിലെ അനുഭവങ്ങൾ ദൈവം നടത്തിയ വഴികളെ നന്ദിയോട് സ്മരിക്കുന്നതായി പ്രാത്ഥന കൂട്ടത്തെ അറിയിച്ചു.

കാരാഗ്രഹ വാസിയായിരുന്ന അപ്പോസ്തോലനായ പൗലോസ് കൊലൊസ്സ്യർ സഭ വിശ്വാസികൾക്ക് കൊടുത്ത ഉപദേശങ്ങളെ ആസ്പദമാക്കി നടത്തിയ വേദ പ്രഭാഷണത്തിൽ കഴിഞ്ഞ കാലങ്ങളിൽ ദൈവം നടത്തിയ വഴികളെ നന്ദിയോട് സ്തോത്രം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.

കേരളത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും എത്തിയവർ ഒന്നിക്കുമ്പോൾ ഉണ്ടാകാറുള്ള വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിൽ പ്രാർത്ഥനാപൂർവ്വം ഉൾക്കൊള്ളണമെന്നും, സാക്ഷ്യത്തിനുള്ള അവസരമാക്കി മാറ്റണമെന്നും അച്ചന്റെ പ്രസംഗത്തിലൂടെ പ്രാത്ഥനാ കൂട്ടത്തെ ഓർമപ്പെടുത്തി.

ഇലന്തൂർ സ്വദേശിയായ റവ. ഇ.ജെ ജോസഫ് കൊച്ചമ്മയോടൊപ്പം ഡാലസിലുള്ള മകനെ സന്ദർശിക്കുവാൻ എത്തിയതാണ്. 

Report എബി മക്കപ്പുഴ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...