അമേരിക്കൻ വാർത്ത

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്; ആഭ്യന്തര വകുപ്പിനായി ചർച്ചകൾ സജീവം

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടലിനെത്തുടർന്ന് ചെന്നിത്തല വഴങ്ങിയതായാണ് ലഭിക്കുന്ന സൂചനകൾ. നിലവിൽ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരനായി അദ്ദേഹം എത്തിയേക്കും.രാവിലെ മുതൽ നടന്ന നാടകീയമായ ചർച്ചകൾക്കൊടുവിലാണ് സമവായമുണ്ടായത്. തുടക്കത്തിൽ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന രമേശ് ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നടത്തിയ അനുരഞ്ജന ചർച്ചകളാണ് തീരുമാനത്തിലേക്ക് എത്തിച്ചത്.ആഭ്യന്തര വകുപ്പ് ലക്ഷ്യംമന്ത്രിസഭയിൽ ഏത് വകുപ്പായിരിക്കും രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുക എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ആഭ്യന്തര വകുപ്പിനായി അദ്ദേഹം ശക്തമായ വാദമുയർത്തുന്നുണ്ട്. മുൻപ് ഇതേ വകുപ്പ് ഭരിച്ച പരിചയസമ്പത്തും മറ്റ് വകുപ്പുകളേക്കാൾ ആഭ്യന്തര വകുപ്പിനുള്ള പ്രാധാന്യവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.ഇന്ന് വൈകുന്നേരം കെ.സി വേണുഗോപാൽ കൂടി എത്തുന്നതോടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. സണ്ണി ജോസഫുമായും കെ.സി വേണുഗോപാലുമായും ചെന്നിത്തല കൂടുതൽ ചർച്ചകൾ നടത്തും. പാർട്ടിക്കുള്ളിലെ അതൃപ്തികൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് നിർദ്ദേശം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...