അമേരിക്കൻ വാർത്ത

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: MAE ഫുഡ് ഫെസ്റ്റിവല്‍ ശനിയാഴ്ച

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് ‘ഫുഡ് ഫെസ്റ്റവല്‍ 2026’ ന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാസങ്ങളായി നടന്നുവരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാസങ്ങളായി നടന്നുവരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും പരിപാടിയുടെ ഉജ്ജ്വല വിജയത്തിന് നാന്ദികുറിക്കും. മെയ് 16-ാം തീയതി ശനിയാഴ്ച ന്യൂജേഴ്‌സിയിലെ ഓള്‍ഡ് ടാപ്പനിലുള്ള ഭദ്രാസന കേന്ദ്രത്തില്‍ വെച്ച് നടത്തപ്പെടുന്ന ‘മലങ്കര ആര്‍ച്ച് ഡയോസിസ് എക്‌സട്രാവഗന്‍സ: ഫുഡ് ഫെസ്റ്റിവല്‍ 2026’ ല്‍ വന്‍ ജനപങ്കാളിത്തമാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.


ട്രൈസ്റ്റേറ്റ് ഏരിയായിലെ ഒട്ടനവധി ബിസിനസ്സ് സംരഭകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തിലും സ്‌പോണ്‍സര്‍ഷിപ്പിലുമാണ് വിപുലമായ ഫുഡ് ഫെസ്റ്റിവല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഓള്‍ഡ് ടാപ്പന്‍ ടൗണ്‍ഷിപ്പിന്റെ ഉല്‍സവമായാണ് ഇത്തവണയും നടത്തപ്പെടുന്നത്. ന്യൂജേഴ്‌സി സംസ്ഥാന ഭരണതലത്തിലുള്ള നേതാക്കള്‍, ബോസ്റ്റണ്‍ മുതല്‍ – വാഷിംഗ്ടണ്‍ ഡി.സി. വരെയുള്ള മലങ്കര അതിഭദ്രാസന ദേവാലയഅംഗങ്ങള്‍, ഉള്‍പ്പെടെയുള്ള ഇന്‍ഡ്യന്‍ സമൂഹം, തദ്ദേശീയരായ ആളുകള്‍ തുടങ്ങിയവര്‍ ഫുഡ് ഫെസ്റ്റിവലില്‍ അണിചേരും.


രുചികരമായ നാടന്‍ കേരള ഭക്ഷണങ്ങള്‍, നോര്‍ത്ത് ഇന്ത്യന്‍, അമേരിക്കന്‍ രുചിഭേദങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകും. ആകര്‍ഷകങ്ങളായ വിവിധ എക്‌സിബിഷനുകള്‍, യോഗപരിശീലനം, ഫേസ് പെയിന്റിംഗ്, ആധുനിക ഫാഷന്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവയുടെയും പ്രദര്‍ശനവും വില്‍പ്പനയും, നഴ്‌സറി, കലാപരിപാടികള്‍- കലാമത്സരങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റുകൂട്ടും.


MAE യുടെ മുഖ്യസംഘാടകരായ ശ്രീ. റോയി മാത്യു, ശ്രീ. സാബു സ്‌ക്കറിയ, ശ്രീ.ജോയി ഇട്ടന്‍, ശ്രീ.ബോബി കുരിയാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ച് നടത്തപ്പെട്ട കിക്കോഫുകള്‍ വന്‍വിജയമായിരുന്നു. ഏറ്റവും ഒടുവിലായി വാഷിംഗ്ടണ്‍ ഡി.സി.യിലുള്ള സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന കിക്കോഫ് സമ്മേളനം റവ.ഫാ.അഭിലാഷ് ഏബ്രഹാം ഉല്‍ഘാടനം ചെയ്തു.
ഇടവക മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ കിക്കോഫ് വിജയകരമാക്കുവാന്‍ പ്രവര്‍ത്തിച്ചു.


അതിഥികളുടെ സൗകര്യാര്‍ത്ഥം ആകര്‍ഷകങ്ങളായ പേരുകള്‍ നല്‍കിയിട്ടുളള വിവിധ സ്റ്റേഷനുകളിലായാണ് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നത്. ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ ദേവാലയങ്ങള്‍ക്കാണ് ഓരോ ബൂത്തുകളുടെയും ചുമതല. വിവിധ സബ് കമ്മിറ്റികള്‍ പരിപാടിയുടെ കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

 ഇത്തവണത്തെ ഫുഡ്‌ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പീ-ഓര്‍ഡര്‍ സംവിധാനത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഓണ്‍ലൈനിലൂടെ കാലേക്കൂട്ടി തങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ലഭിക്കുന്നത് ഉറപ്പിക്കുവാന്‍ വന്‍ തിരക്കാണുണ്ടായതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസന ആസ്ഥാന മന്ദിരത്തിനു സമീപത്തുള്ള നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം ഉപയോഗിക്കുവാന്‍ ഉള്ള അനുമതി ലഭ്യമായത് അതിഥികള്‍ ഏറെ സഹായകരമാകും.

മെയ് 16-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ ആരംഭിക്കുന്ന ഏകദിന ഫുഡ്‌ഫെസ്റ്റിവലിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

Report ബിജു ചെറിയാന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...