അമേരിക്കൻ വാർത്ത

ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മദേഴ്സ് ഡേ ആഘോഷിച്ചു

ന്യൂയോർക്ക് ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഈവർഷത്തെ മദേഴ്സ് ഡേ പരിപാടി വികാരി റവ.ഫാ.ജോൺതോമസ് ആലുമ്മൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൊണ്ടാടി. മുഖ്യാതിഥി ഡോ.മിറിയം തോമസ് മദേഴ്സ് ഡേ സന്ദേശം നൽകി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെസ്റ്റ് വെർജീനിയയിൽ ആൻഡ്രൂസ് മെതഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിൽ, മാതാപിതാക്കൾക്ക് വേണ്ടി ഒരു ഞായറാഴ്ച വേർതിരിച്ച് ആരാധനയ്ക്ക് മാറ്റി വച്ച രീതി ഇന്ന് ലോകം മുഴുവനും വ്യത്യസ്ത മതങ്ങളുടെ നേതൃത്വത്തിൽ വിവിധ തീയതികളിൽ നടത്തപ്പെടുന്നതിൽ താൻ സന്തുഷ്ട ആണെന്ന് ഡോ.മിറിയം തോമസ് അഭിപ്രായപ്പെട്ടു. ഈദിവസം മാറ്റി വയ്ക്കുവാൻ ആരംഭമിട്ട അന്ന ജാർവിസ് എന്ന വനിത, തന്റെ അന്ത്യത്തിൽ ഈ മാതൃദിനാഘോഷം കച്ചവട സാദ്ധ്യതയിലേക്ക് മാറുന്നത് കണ്ടപ്പോൾ ഏറെ ദുഃഖിച്ചു.

ഒരു ശിശുവിന് തന്റെ ഉദരത്തിൽ സ്ഥാനം ലഭിക്കുന്നത് മുതൽ പ്രസവാനന്തരം അതിൻ്റെ വളർച്ചയിൽ വേദനയും സന്തോഷവും പങ്കിടുന്ന അമ്മയെ ഏത് രീതിയിൽ വർണ്ണിക്കാൻ ആകും എന്ന് അവർ ചോദിച്ചു.

യോഗത്തിന് ഇടവക സെക്രട്ടറി ഗീവർഗീസ് ജേക്കബ് സ്വാഗതം ആശംസിച്ചു . വിവിധ പ്രോഗ്രാമുകൾക്ക് ഷാരൺ അലക്സ് നേതൃത്വം നൽകി. മെൻസ് ഫോറത്തെ പ്രതിനിധീകരിച്ച് പോൾ കുര്യനും യൂത്തിന് വേണ്ടി റയാൻ തോമസും ആശംസകൾ അറിയിച്ചു.


ഹന്ന അഭിലാഷിന്റെ നേതൃത്വത്തിൽ സണ്ടേസ്കൂൾ കുട്ടികളുടെ ഗാനാലാപനങ്ങളും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. മാഹിയാ തോമസ് റഹ്മാൻ അതിഥിയെ ബൊക്കെ നൽകി സ്വീകരിച്ചു.

സണ്ടേസ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസ് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...