അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ദൈവാലയത്തിൽ ഭക്തിസാന്ദ്രമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഹൂസ്റ്റൺ, മിസ്സോറി സിറ്റി : ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷകൾ (Solemn Reception of Holy Communion) മേയ് 2 ശനിയാഴ്ച പ്രൗഢഗംഭീരമായി നടന്നു.
ഇടവകയിലെ 30 കുട്ടികളാണ് അന്നേദിവസം വിശുദ്ധ കുർബാന സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിലേറ്റിയത്.

ഇടവക വികാരി.റവ.ഫാ. എബ്രഹാം മുത്തോലത്ത് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. അസിസ്റ്റൻറ് വികാരി  ഫാ. ജോഷി വലിയവീട്ടിൽ, ഫാ. തോമസ് മേത്താനാത്ത് OSH, ഫാ. ജോപ്പൻ ചെത്തിക്കുന്നേൽ ഫിലിപ്പ് OSH, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. അനീഷ് പരപ്പനാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു.

വെള്ള വസ്ത്രമണിഞ്ഞ്, കയ്യിൽ തിരികളുമായി അൾത്താരയ്ക്ക് മുന്നിലെത്തിയ കുട്ടികൾ, പ്രാർത്ഥനാപൂർവ്വം ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുത്തു.ആദ്യകുർബാന സ്വീകരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിശ്വാസജീവിതത്തിന്റെ അടയാളങ്ങളായി ജപമാലയും (Rosary) ഉത്തരിയവും (Scapular) ചടങ്ങിൽ നൽകി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിലും സഭയുടെ പ്രബോധനങ്ങളിലും ഉറച്ചുനിൽക്കാൻ ജപമാലയും ഉത്തരിയവും കുട്ടികളെ സഹായിക്കുമെന്ന് വൈദികർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

സി.സി.ഡി ഡയറക്ടർ (DRE) ജോൺസൺ വട്ടമറ്റം, സിസ്റ്റർ ജോയിസി SJC, ലൈസ ചാമക്കാലയിൽ, ഷീബ താന്നിച്ചുവട്ടിൽ  എന്നിവരുടെയും, പാരന്റ് കോർഡിനേറ്റർമാരായ ജോസ് ചാഴിക്കാട്ട്, ദീപ്തി താന്നിച്ചുവട്ടിൽ, എന്നിവരുടെയും മറ്റു മാതാപിതാക്കളുടെയും  നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ഈ ശുശ്രൂഷയുടെ വലിയ വിജയത്തിന് കാരണമായി.

കൈക്കാരന്മാരായ  സജി മരങ്ങാട്ടിൽ, സാബു കറുകപ്പറമ്പിൽ, ജെയിംസ് വടക്കേക്കര, ജിജോ വട്ടമറ്റം, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റർ. റെജി SJC, സിസ്റ്റർ.ലിസിൻ  SJC, ജോസ് പുളിക്കത്തൊട്ടിയിൽ, ബിബി തെക്കനാട്ട് എന്നിവരുടെ  ഏകോപനത്തിൽ   ചടങ്ങുകൾ കുറ്റമറ്റ രീതിയിൽ ക്രമീകരിച്ചു.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്കുള്ള പ്രത്യേക സർട്ടിഫിക്കറ്റുകൾ തൊട്ടടുത്ത ദിവസം (ഞായറാഴ്ച) നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മാതാപിതാക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും സജീവ സഹകരണം പരിപാടികൾക്ക് മിഴിവേകി. ആദ്യകുർബാന സ്വീകരണത്തിന് ശേഷം വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷകൾ ഇടവക സമൂഹത്തിന് വലിയൊരു ആത്മീയ അനുഭവം പകർന്നു നൽകി.

Report ബിബി തെക്കനാട്ട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...