അന്താരാഷ്ട്ര വാർത്തശാസ്ത്രീയം

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പിളർപ്പ് വേഗത്തിലാകുന്നെന്ന് പഠനം

നുഷ്യൻ ഇതുവരെ കരുതിയതിലും അതിവേഗത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായിപ്പിളരുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആഫ്രിക്കയിലെ തുർക്കാന റിഫ്റ്റ് സിസ്റ്റത്തിൽ നടത്തിയ പഠനങ്ങളാണ് നേയ്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചത്.

ആഫ്രിക്കയിലെ കെനിയയിലും എത്യോപ്യയിലുമായി വ്യാപിച്ചുകിടക്കുന്ന തുർക്കാന റിഫ്റ്റ് സിസ്റ്റം ഭൂമിയുടെ ഉപരിതലപാളികൾ (ടെക്ടോണിക് പ്ലേറ്റ്) പരസ്പരം അകന്നുമാറുന്നതിനാൽ ഉണ്ടായ പ്രതിഭാസമാണ്. ആഫ്രിക്കൻ ടെക്ടോണിക് പ്ലേറ്റ് ഇപ്പോൾ നൂബിയൻ പ്ലേറ്റ്, സൊമാലി പ്ലേറ്റ് എന്നിങ്ങനെ രണ്ടായി പിളർന്നുകൊണ്ടിരിക്കുന്നു. നാലു കോടി വർഷങ്ങൾക്ക് മുൻപാരംഭിച്ച ഈ പ്രതിഭാസം പൂർത്തിയാകുന്നതോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഒരുഭാഗം ഇളകിമാറുകയും ഇതിനിടയിൽ ഒരു പുതിയ സമുദ്രം രൂപപ്പെടുകയും ചെയ്യും.

ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് നടത്തിയ പുതിയ പഠനത്തിൽ റിഫ്റ്റിന്റെ പല ഭാഗങ്ങളിലും ഭൂമിയുടെ പുറംപാളിക്ക് വിചാരിച്ചതിലും ഏറെ കട്ടികുറവാണെന്ന് കണ്ടെത്തി. ശരാശരി 35 കിലോമീറ്റർ കനം വേണ്ടിടത്ത് 13 കിലോമീറ്റർ മാത്രമാണ് കനമുള്ളത്.

ഭൂവൽക്കത്തിന് വൻതോതിൽ കനംകുറയുന്ന ‘നെക്കിങ്’ എന്ന ഘട്ടത്തിലൂടെ കടന്നുപോകുകയാണ് പ്രദേശം. ഇതുകൊണ്ടുതന്നെ മനുഷ്യൻ കരുതിയതിനും ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുൻപുതന്നെ ആഫ്രിക്ക രണ്ടായിപ്പിളരും. ഭൂമിയുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ വേഗത്തിൽ സംഭവിക്കുമെന്ന് പറയാനാകുമെങ്കിലും ഇനിയും ദശലക്ഷക്കണക്കിന് വർഷങ്ങൾ വേണം ഈ പ്രക്രിയ പൂർത്തിയാകാൻ.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...