അമേരിക്കൻ വാർത്ത

ആധ്യാത്മികതയും ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

ന്യൂയോർക്ക്:  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വാർഷിക പ്രവർത്തനോദ്‌ഘാടനത്തിലും ഈസ്റ്റർ-വിഷു ആഘോഷത്തിലും  മുഖ്യാതിഥിയായി പങ്കെടുത്ത   ഡോ. രാജു നാരായണ സ്വാമി IAS  നൽകിയ ശ്രദ്ധേയമായ  ഈസ്റ്റർ-വിഷു സന്ദേശത്തിന്റെ ഏകദേശ രൂപം താഴെ

സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ പെരിയാൽ, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെആർക്കെ, ട്രസ്റ്റി ബോർഡ് ചെയർ വർഗീസ് കെ ജോസഫ്, ഫോമാ സെക്രട്ടറി ബൈജു വർഗീസ്,  വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഫൊക്കാന നേതാവ് പോൾ  കറുകപ്പള്ളി, ലീല മാരേട്ട്   തുടങ്ങിയവർ  ചടങ്ങിൽ സംസാരിച്ചു.

സംഘടനയുടെ ആദ്യ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി ആദ്യ തിരി തെളിയിച്ചു.  ഡിൻസിൽ  ജോർജ് ആയിരുന്നു എംസി.

മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാദമി വിവിധ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു.

നിയമസഭാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. സ്വാമി  ചങ്ങനാശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നും 1983-ൽ ഒന്നാം റാങ്കോടെ   SSLC  പരീക്ഷ പാസ്സായി. പിന്നീട് ചങ്ങനാശ്ശേരി S.B കോളേജിൽ നിന്നും പ്രീ ഡിഗ്രി പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി. മദ്രാസ് IIT -ൽ നിന്നും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ വീണ്ടും ഒന്നാം റാങ്ക് നേടി. 1991-ൽ ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ അടുത്ത ഒന്നാംറാങ്കും കരസ്ഥമാക്കി ഐഎഎസ് ഉദ്യോഗസ്ഥനായി.  

രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിക്കെതിരെ നിരന്തരം നിലപാടുകൾ കൈക്കൊള്ളുന്ന ഡോ. സ്വാമി കേരളത്തിലെ അഞ്ചു ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അതിൽ തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ കളക്ടർ എന്ന പദവിയിൽ അദ്ദേഹം വരുത്തിയ പരിഷ്‌കാരങ്ങൾ ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. നല്ലൊരു വാഗ്മിയും എഴുത്തുകാരനും കൂടിയായ ഡോ. സ്വാമി, നിരവധി പ്രമുഖ വേദികളിൽ പ്രഭാഷണം നടത്തിയും, 36 പുസ്തകങ്ങൾ രചിച്ചും ലോക പ്രശസ്തനാണ്.

വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ്, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ജോയിൻറ് ട്രഷറർ മാമ്മൻ എബ്രഹാം,  ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്,  ട്രസ്റ്റീ ബോർഡ് അംഗംങ്ങളായ പോൾ പി ജോസ്, വർഗീസ്  കെ ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം,  മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജു സാം, വർഗ്ഗീസ്  പോത്താനിക്കാട്, ബെന്നി ഇട്ടീര, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, ഏലിയാമ്മ അപ്പുകുട്ടൻ, സുനിൽ ചാക്കോ, ഓഡിറ്റർമാരായ സുജിത് മൂലയിൽ, ദീപു പോൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി 

ആധ്യാത്മികതയും  ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

ഒരു മുളങ്കാടിന്റെ രോമഹര്‍ഷങ്ങളില്‍
മാധുര്യം തുടിക്കുന്ന ഈ മനോഹര യാമങ്ങളില്‍…എന്ന വള്ളത്തോളിന്റെ വരികളെ അന്വര്‍ത്ഥമാക്കുന്ന മനോഹരമാക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ The big apple, the city that never sleeps, the city of dreams, the magnetic destination എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിന്റെ ശ്വാസനിശ്വാസങ്ങളില്‍, ഗതിവിഗതികളില്‍, ആ ഗതിവിഗതികളുടെ സ്പന്ദമായി പരിലസിക്കുന്ന ഈ സംഘടന വളര്‍ച്ചയുടെ മറ്റൊരു പടവുകൂടി പിന്നിടുന്ന ഈ വേളയില്‍ നിങ്ങളോടൊപ്പം ഏതാനും നിമിഷങ്ങള്‍ പങ്കിടുവാന്‍ അവസരം ലഭിച്ചതില്‍ സംഘടനയുടെ ഭാരവാഹികളോട്  നന്ദി .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...