അമേരിക്കൻ വാർത്ത

കൊപ്പേൽ സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ മാതൃ ദിനാഘോഷം ഭക്തിപൂർവ്വം നടത്തി

ഡാളസ്; മെയ് പത്താം തീയതി ഞായറാഴ്ച കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വവും സന്തോഷപൂര്‍വ്വവുമായി മാതൃദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് എല്ലാ അമ്മമാര്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും, കുടുംബത്തിന്റേയും സമൂഹത്തിന്റേയും വളര്‍ച്ചയില്‍ അമ്മമാര്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക് ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു..

മാതൃത്വം വലിയൊരു ദാനവും അനുഗ്രഹവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതൊടൊപ്പം നമ്മില്‍ നിന്നു വേര്‍പ്പെട്ടുപോയ അമ്മമാരെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി

തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാം അമ്മമാര്‍ക്കും റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു. വിമന്‍സ് ഫോറത്തിലെ എല്ലാം വനിതകളും തുടര്‍ന്ന് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒന്നിച്ചു കൂടി ഫോട്ടോഎടുക്കുകയും സൗഹ്യദസംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് ഈ വര്‍ഷത്തെ മാത്യദിനാഘോഷം കൂടുതല്‍ ആനന്ദപ്രദമാക്കി.

ദേവാലയ ട്രസ്റ്റിമാരുടെ സംയുക്ത നേത്യത്വത്തില്‍ മാതൃദിനാഘോഷം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.

Report ലാലി ജോസഫ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...