പ്രധാന വാർത്തസിനിമ

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍: ദി ബോയ്’ ആഗോള റിലീസ് ജൂണ്‍ 19-ന്

ൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19-നു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ആഗോള റിലീസിന് മുൻപായി ചിത്രത്തിന്റെ പ്രീമിയർ ഈ മാസം കാൻസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു.

മെയ് പതിനാലിനാണ് ചിത്രത്തിന്റെ പ്രീമിയർ കാൻസിൽ നടക്കുക. ചിത്രത്തിന്റെ മാർക്കറ്റിങ് സ്‌ക്രീനിംഗ് ആണ് കാൻസിൽ നടക്കുക. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് ‘ബാലൻ ദി ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. ആകർഷകമായ ഒരു കഥയുടെയും ശക്തവും സൃഷ്ടിപരവുമായ ഒരു കാഴ്ചപ്പാടിന്റെയും പിൻബലത്തിൽ, ഐഡന്റിറ്റി, അതിജീവനം, ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള എന്നും നിലനിൽക്കുന്ന ബന്ധം എന്നിവയുടെ തീമുകൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാനുഭവമായിരിക്കും ബാലൻ ദി ബോയ് വാഗ്ദാനം ചെയ്യുക എന്നും അവർ സൂചിപ്പിച്ചു.

കാൻസിൽ നടക്കുന്ന മാർക്കറ്റിങ് പ്രദർശനത്തോടെ അന്താരാഷ്ട്ര സിനിമാ വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു പ്രേക്ഷക സമൂഹത്തിന്റെ മുന്നിലാണ് ചിത്രം എത്താനൊരുങ്ങുന്നത്. മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ചിദംബരത്തിന്റെ ബാലൻ ദി ബോയ്.

ഛായാഗ്രഹണം-ഷൈജു ഖാലിദ്, സംഗീതം-സുഷിൻ ശ്യാം, എഡിറ്റർ-വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ-അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/എക്‌സികുട്ടീവ് പ്രൊഡ്യൂസർ-ഗണപതി, വസ്ത്രാലങ്കാരം-സപ്ന കാജാ റാവുത്തർ, മേക്കപ്പ്-റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ-ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി-ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ്-സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്-ബിനു ബാലൻ, എസ്.കെ.ശ്രീരാഗ്, കളറിസ്റ്റ്-ശ്രീക് വാര്യർ, വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ-രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്സ്, പിആർഒ-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...