ആനുകാലികംപ്രധാന വാർത്ത

200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്‌ത്രീസുരക്ഷയ്‌ക്ക് പ്രത്യേക സ്‌ക്വാഡ്; ആദ്യ പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെ ജനകീയപ്രഖ്യാപനങ്ങളുമായി നടൻ വിജയ്. പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യവൈദ്യുതി നൽകുമെന്നും സ്‌ത്രീസുരക്ഷയ്‌ക്ക് പ്രത്യേക സ്‌ക്വാഡ് രൂപവത്‌ക്കരിക്കുമെന്നും വിജയ് പറഞ്ഞു. ലഹരിമരുന്നിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞയ്‌ക്ക് ശേഷം എന്റെ ഹൃദയത്തിൽ കുടിയിരിക്കുന്നവരെന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. തന്റെ സർക്കാരിൽ സമാന്തര അധികാരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും അന്തിമതീരുമാനം തന്റേതായിരിക്കുമെന്നും വിജയ് പറഞ്ഞു. വാഗ്‌ദാനങ്ങൾ പാലിക്കുന്നതിനും ഭരണപരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനും തനിക്ക് ന്യായമായ സമയം നൽകണമെന്ന് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കവെ 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. 10 ലക്ഷം കോടി കടം വാങ്ങിയാണ് ഡിഎംകെ സർക്കാർ പോയത്. ഖജനാവ് ശൂന്യമായ ഘട്ടത്തിലാണ് ഭരണം ഏറ്റെടുക്കുന്നതെന്നും വിജയ് വ്യക്തമാക്കി.

‘ സിനിമയിൽ വിജയിക്കാൻ ധാരാളം പ്രയാസങ്ങൾ നേരിട്ട എനിക്ക് വിശപ്പിന്റെ വില നന്നായറിയാം. ഞാൻ ഒരു രാജപരമ്പരയിൽനിന്ന് വരുന്നയാളല്ല. ഞാൻ വന്നത് നിങ്ങളിലൊരാളായാണ്. വ്യാജവാഗ്‌ദാനങ്ങൾ ജനങ്ങൾക്ക് നൽകില്ല. ജനങ്ങളുടെ ചില്ലിക്കാശുപോലും വേണ്ട. അഴിമതിയെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിക്കണം. താൻ ദേവദൂതനല്ല, സാധാരണക്കാരനാണ്. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുമെന്ന് പറഞ്ഞ് ആരെയും പറ്റിക്കില്ല. ചെയ്യാൻ കഴിയുന്ന കാര്യങ്ങളേ പറയൂ.’- വിജയ് പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ...